വിജയ് കൂടുതൽ സംസാരിച്ചത് ഫുട്ബോളിനെ കുറിച്ച്! ഒരു കാര്യം വ്യക്തം, വെളിപ്പെടുത്തി ഐഎം വിജയന്‍
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഐഎം വിജയൻ. ഫുട്ബോൾ മൈതാനത്ത് മാത്രമല്ല വെള്ളിത്തിരയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിനായിരുന്നു. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിത ഇളയദളപതി വിജയുടെ വില്ലനാകാൻ തയ്യാറെടുക്കുകയാണ്. ഇതിനു മുൻപ് വിശാലിന്റെയും കാര്‍ത്തിയുടെയുമെല്ലാം വില്ലനായി ഐ.എം. വിജയന്‍ എത്തിയിരുന്നു.
വിജയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. ഷൂട്ടിങ്ങിനിടെ പന്ത് കളിയെ കുറിച്ചാണ് വിജയ് അധികം സംസാരിച്ചതെന്ന് ഐഎം വിജയൻ മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ വിജയ്ക്കൊപ്പമുള്ള അഭിനയ നിമിഷങ്ങളെ കുറിച്ചു താരം കൂട്ടിച്ചേർത്തു.

ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കൊപ്പം പന്തുകളിക്കാനിറങ്ങിയ അതേ ആവേശത്തിലായിരുന്നു വിജയ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. വിജയ് ചിത്രങ്ങൾ ആർപ്പ് വിളിയോടെ കണ്ടിട്ടുള്ള തനിയ്ക്ക് താരത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ഐഎം വിജയൻ പറഞ്ഞു. വിജയുടെ എളിമ കണ്ട് താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ആരാധിക്കുന്ന വ്യക്തിയാണ് വിജയ്. അദ്ദേഹം സാര്‍' എന്ന് ചേര്‍ത്താണ് തന്റെ പേര് വിളിച്ചതെന്നും അഭിമുഖത്തിൽ താരം പറഞ്ഞു.

ചിത്രത്തിന്റെ ഇടവേളകളിൽ അദ്ദേഹം കൂടുതലും സംസാരിച്ചത് ഫുട്ബോളിനെ കുറിച്ചാണ്. എന്റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു", ഐ എം വിജയന്‍ പറയുന്നു.

ഫോണിലൂടെയാണ് ചിത്രത്തിലേയ്ക്കുളള ക്ഷണം ലഭിക്കുന്നത്. സംവിധായകൻ നിർദ്ദേശം പ്രകാരം പ്രൊഡക്ഷൻ കൺട്രോളറാണ് ആദ്യം തന്നെ വിളിച്ചത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സംവിധായകൻ അറ്റ്ലിയാണ് ലൊക്കേഷനിൽവെച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എനിക്ക് കൈവിറയ്ക്കുന്നുണ്ടായിരുന്നു.

കുടുംബത്തോടൊപ്പമാണ് സെറ്റിലെത്തിയത്. ഭാര്യയോടും മക്കളോടു അദ്ദേഹം വിവിരങ്ങൾ തിരക്കിയിരുന്നു. കൂടാതെ മക്കളെ ചേർത്ത് നിർത്തി ഫോട്ടോയും എടുത്തു.ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച ജാക്കറ്റ് ഞാന്‍ സമ്മാനമായി നല്‍കി. പ്രേക്ഷകർ ആകാംക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബിഗിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഇരട്ട ഗെറ്റപ്പിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചിനെയാണ് താരം അവതരിപ്പിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. കതിര്‍, ജാക്കിഷ്റോഫ്, വിവേക്, യോഗിബാബു തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. പാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുക.വിജയ്-ആറ്റ്ലി-എ.ആര്‍. റഹ്മാന്‍ കോമ്പോയില്‍ പുറത്തുവന്ന സിങ്കപ്പെണ്ണേ...എന്ന ബിഗിലിലെ ഗാനം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു. പെണ്ണിനെ സിങ്കപ്പെണ്ണായി വര്‍ണിച്ച ഗാനം പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.


Click it and Unblock the Notifications











