ഇമൈക നൊടികളിലെ പുതിയ പാട്ടില്‍ തിളങ്ങി അഥര്‍വ്വ മുരളി! വീഡിയോ കാണാം
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഇമൈക നൊടികള്‍. നയന്‍താര സിബി ഐ ഓഫീസറുടെ റോളിലെത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. ഒരു സൈക്കോ കില്ലറെ പിന്തുടരാനെത്തുന്ന സിബിഐ ഓഫീസറായാണ് നയന്‍സ് എത്തുന്നത്.
അഥര്‍വ്വ മുരളിയും അനുരാഗ് കശ്യപുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി പുറത്തിറങ്ങിയിരുന്നു. ഇമൈക നൊടികളിലെ കാതലിക്കാതേയ് എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഹിപ്പ് ഹോപ്പ് തമിഴയും കൗശിക്ക് ക്രിഷും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഹിപ്പ് ഹോപ്പ തമിഴ തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. അജയ് ജ്ഞാനമുത്തുവായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. റാഷി ഖന്ന രമേശ് തിലക്, ദേവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കാമിയോ ഫിലിംസിന്റെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications