»   » ഗൗതമിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; കമല്‍ ഹസന്‍

ഗൗതമിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; കമല്‍ ഹസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കമല്‍ ഹസന് ഒപ്പമുള്ള പതിമൂന്ന് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് ഗൗതമിയാണ്. ഏറ്റവും വേദന നിറഞ്ഞ വേര്‍പിരിയലാണിതെന്നും എന്നാല്‍ ഏറ്റവും അനിവാര്യമാണിതെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.

കമല്‍ ഹസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹസന്‍?

വിഷയത്തില്‍ കമലിന് എന്താണ് പറയാനുള്ളത് എന്ന അറിയാന്‍ വേണ്ടി കാത്തിരിയ്ക്കവെയാണ് ദേശീയ മാധ്യമങ്ങള്‍ നടനെ ഉദ്ധരിച്ച് പ്രസ്താവനകള്‍ ഇറക്കിയത്. എന്നാല്‍ അങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ല എന്ന് കമല്‍ ഹസന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.

ദേശീയ മാധ്യമങ്ങളില്‍ വന്നത്

ഗൗതമിയ്ക്ക് സന്തോഷം നല്‍കുന്ന ഏതൊരു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരു വിലയും ഇല്ല. കാര്യം എന്തായാലും ഗൗതമിയും സുബ്ബുവും (ഗൗതമിയുടെ മകള്‍) സന്തോഷവതികളായിരിയ്ക്കുക. ജീവിതത്തിലെ എന്താവശ്യത്തിനും അവര്‍ക്കൊപ്പം ഏത് സമയത്തും ഞാനുണ്ടാവും. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്ന് മക്കളാല്‍ അനുഗ്രഹീതനാണ് ഞാന്‍. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ അച്ഛന്‍- എന്ന് കമല്‍ പറഞ്ഞു എന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വന്ന പ്രസ്താവന

പറഞ്ഞില്ല എന്ന് കമല്‍

എന്നാല്‍ ഇങ്ങനെ ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടില്ല എന്ന് കമല്‍ ഹസന്‍ വ്യക്തമാക്കുന്നു. എന്റെ പേരില്‍ ഏതോ സംസ്‌കാര ശൂന്യന്‍ ചെയ്തതാണ് ഈ വ്യാജ വാര്‍ത്ത. ഈ നിമിഷം വരെ വിഷയത്തില്‍ ഞാനൊരു പ്രസ്താവനയും നടത്തിയിട്ടില്ല.- എന്ന് കമല്‍ ഹസന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കമലിന്റെ ട്വീറ്റ്

ഇതാണ് കമല്‍ ഹസന്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ട്വിറ്ററില്‍ എഴുതിയ ട്വീറ്റ്

കമലും ഗൗതമിയും പിരിയുന്നു

കമലുമായി വേര്‍പിരിയുന്ന കാര്യം വേദനയോടെ ഗൗതമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രണ്ട് വര്‍ഷമായി താന്‍ ഈ സുപ്രധാന തീരുമാനം എടുത്തിട്ട് എന്ന് ഗൗതമി പറയുന്നു. മകള്‍ക്ക് ഉത്തരവാദിത്വമുള്ള അമ്മയായിരിക്കാന്‍ എനിക്ക് മനസമാധാനം ആവശ്യമാണ്. വേര്‍പിരിഞ്ഞാലും താന്‍ കമലിന്റെ കഴിവിനെ ബഹുമാനിക്കുകയും ആരാധിയ്ക്കുകയും ചെയ്യും എന്നും ഗൗതമി പറഞ്ഞു.

English summary
Kamal Haasan has denied that he issued a statement on his split with Gautami. He has slammed a statement doing the rounds as 'unethical'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam