സിനിമാ സെറ്റിലെ അപകടം! മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രുപ നല്‍കുമെന്ന് കമല്‍ഹാസന്‍
ഇന്ത്യന്‍ 2 ഷൂട്ടിങ്ങിനിടെ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കമല്‍ഹാസന്‍. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് നടന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

ഈ തുക നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമല്ലെന്ന് അറിയാം. അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുളള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്.
ഷൂട്ടിംങ് സെറ്റുകളില്‍ ഇനി മുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്നും താനും സംവിധായകനും രക്ഷപ്പെട്ടതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അപകടത്തില്‍ സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ തുടങ്ങിയവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. ക്രെയിന് അടിയില്‍പ്പെട്ട് മൂന്ന് പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.


Click it and Unblock the Notifications











