വിജയ് സര്‍ ക്ഷമ ചോദിച്ചതിന് ശേഷമാണ് ആ പേര് വിളിച്ചത്! ദളപതിയെക്കുറിച്ച് ഇന്ദ്രജ ശങ്കര്‍
ദളപതി വിജയുടെ ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് വിജയ് ചിത്രത്തിന്റെ കുതിപ്പ്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമായിരുന്നു അറ്റ്‌ലീ വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂപ്പര്‍താരം എത്തിയത്. വനിതാ ഫുട്‌ബോള്‍ കോച്ചായി ദളപതി എത്തിയ ചിത്രത്തില്‍ നടനൊപ്പം തന്നെ മറ്റു താരങ്ങളും തിളങ്ങിയിരുന്നു.
നായികയായി എത്തിയ നയന്‍താരയ്‌ക്കൊപ്പം തന്നെ ഫുട്‌ബോള്‍ ടീമില്‍ അംഗങ്ങളായ താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കൂട്ടത്തില്‍ സിനിമ കണ്ടവരുടെ മനസില്‍ തങ്ങിനിന്ന ഒരു കഥാപാത്രമായിരുന്നു പാണ്ടിയമ്മ. തമിഴിലെ ഹാസ്യ താരം റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജയാണ് ഈ കഥാപാത്രമായി എത്തിയത്. സിനിമയിലെ ഒരു സീനില്‍ ദളപതിയുടെ കഥാപാത്രം പാണ്ടിയമ്മയെ ഗുണ്ടമ്മ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്. ഇത് തിയ്യേറ്ററുകളില്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ചിരിയുണര്‍ത്തിയ ഒരും രംഗം കൂടിയായിരുന്നു.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ ഈ രംഗത്തെക്കുറിച്ചും വിജയ്‌യെക്കുറിച്ചും ഇന്ദ്രജ ശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഗുണ്ടമ്മ എന്ന് വിളിക്കുന്നതിന് മുന്‍പ് വിജയ് സര്‍ തന്നോട് ക്ഷമ ചോദിച്ചിരുന്നു എന്നാണ് നടി പറഞ്ഞത്. അങ്ങനെ വിളിച്ചാല്‍ തനിക്ക് വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിന് ശേഷമാണ് അദ്ദേഹം ആ പേര് വിളിച്ചതെന്നും ഇന്ദ്രജ വെളിപ്പെടുത്തി.

നേരത്തെ ആ പേര് ആരെങ്കിലും വിളിക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുമായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ വിളിക്കുമ്പോള്‍ സന്തോഷമാണെന്നും നടി വെളിപ്പെടുത്തി. ബിഗില്‍ കണ്ട് എല്ലാവരും നല്ലത് പറഞ്ഞെന്നും തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോള്‍ ആണ് എറെ സന്തോഷമെന്നും നടി പറഞ്ഞു. സിനിമയുടെ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ചതും നയന്‍താര സമ്മാനം തന്നതുമൊക്കെ ഇന്ദ്രജ തുറന്നുപറഞ്ഞു.

ഇന്ദ്രജയ്‌ക്കൊപ്പം തന്നെ സിനിമയില്‍ അഭിനയിച്ച മറ്റു വനിതാ താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. മലയാളി താരം റെബ മോണീക്ക ജോണ്‍ സിനിമയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നടിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം ദളപതി ചിത്രത്തില്‍ തന്നെയാണ്. ഒപ്പം വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍,ഇന്ദുജ തുടങ്ങിയ താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ബിഗിലില്‍ കാഴ്ചവെച്ചത്.

ഇത്തവണ സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കികൊണ്ടാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് എത്തിയിരുന്നത്. സ്ത്രീ ശാക്തീകരണം, കായിക ലോകത്തെ രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ദളപതി ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയില്‍ ഏആര്‍ റഹ്മാന്‍ സംഗീതമൊരുക്കി പാടിയ സിങ്കപെണ്ണെ ഗാനം തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ഈ ഗാനരംഗം കാണിച്ചിരുന്നത്.


Click it and Unblock the Notifications











