»   » ഇന്ദ്രജിത്തും അരവിന്ദ് സാമിയും മാത്രമല്ല, ധ്രുവങ്ങള്‍ 16 സംവിധായകന്‍റെ ചിത്രത്തില്‍ ശ്രിയ ശരണും !

ഇന്ദ്രജിത്തും അരവിന്ദ് സാമിയും മാത്രമല്ല, ധ്രുവങ്ങള്‍ 16 സംവിധായകന്‍റെ ചിത്രത്തില്‍ ശ്രിയ ശരണും !

By: Nihara
Subscribe to Filmibeat Malayalam

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനായ കാര്‍ത്തിക് നരേന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തിട്ട് നാളുകള്‍ പിന്നിടുന്നതേയുള്ളൂ.നരകാസുരന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താനുണ്ടെന്നുള്ള വിവരം നടന്‍ ഇന്ദ്രജിത്ത് ഫേസ് ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ഒണ്‍ട്രാക എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരവിന് സാമിയോടൊപ്പമാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരം സംവിധായകന്‍ ഇപ്പോഴാണ് പുറത്തു വിടുന്നത്. അരവിന്ദ് സാമിക്കും ഇന്ദ്രജിത്തിനുമൊപ്പം ശ്രിയ ശരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നുള്ള വിവരമാണ് സംവിധായകന്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

Narakasooran

കാര്‍ത്തിക് നരേന്റെ രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് തെന്നിന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ ഗൗതം വാസുദേവ് മേനോനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒണ്‍ട്രാകയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ഡേറ്റ് മാറ്റി വെച്ച് കാത്തിരിക്കുകയാണ് ഈ സംവിധായകന്‍രെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി.

English summary
Dhuruvangal Pathinaaru director Karthick Naren has revealed the cast of his next film Naragasooran, which is currently under production. Karthick had confirmed earlier that Arvind Swami would be part of the project. Now the poster has revealed that Indrajith Sukumaran, Sundeep Kishan and Shriya Saran would be playing important roles in the upcoming intense suspense drama.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam