ഇന്ദ്രജിത്ത് നരകാസൂരനായി ഞെട്ടിക്കാന്‍ വരുന്നു! അതിശയിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്!!
ഇന്ദ്രജിത്ത് വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിക്കുന്ന സിനിമയാണ് നരകാസുരന്‍. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. 2.12 മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലാണ് പുറത്ത് വന്നരിക്കുന്നത്.
അരവിന്ദ് സ്വാമിയാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം സുദീപ് കിഷന്‍, ശ്രിയ ശരണ്‍,സ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരിക്കുമെന്ന സൂചനകളെല്ലാം കിട്ടിയിരിക്കുകയാണ്. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

വീണ് പോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം ഡാര്‍ക്ക് ഷേഡുള്ള സസ്‌പെന്‍സ് ത്രില്ലറാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ മാസം 31 തിയറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യുന്നത്. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം.
ശ്രദ്ധ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബദ്രി കസ്തൂരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതേ നിര്‍മാണ കമ്പനിയില്‍ കാര്‍ത്തിക് നരേന്റെ അടുത്ത ചിത്രം കൂടി വരികയാണ്. നാടക മേടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ നരകാസുരന് ശേഷമായിരിക്കും വരുന്നത്. കാര്‍ത്തികിന്റെ ധ്രുവങ്കള്‍ പതിനാറില്‍ ഒപ്പമുണ്ടായിരുന്ന സാങ്കേതിക വിദഗ്ധരാണ് നരകാസുരന്റെ പിന്നിലുമുള്ളത്.


Click it and Unblock the Notifications











