»   » ധ്രുവങ്ങള്‍ 16 സംവിധായകന്റെ അടുത്ത ചിത്രത്തില്‍ അരവിന്ദ് സാമിക്കൊപ്പം വേഷമിടുന്ന യുവതാരം ??

ധ്രുവങ്ങള്‍ 16 സംവിധായകന്റെ അടുത്ത ചിത്രത്തില്‍ അരവിന്ദ് സാമിക്കൊപ്പം വേഷമിടുന്ന യുവതാരം ??

By: Nihara
Subscribe to Filmibeat Malayalam

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കാര്‍ത്തിക് നരേന്റെ അടുത്ത ചിത്രത്തില്‍ അരവിന്ദ് സാമിക്കൊപ്പം ഇന്ദ്രജിത്തും വേഷമിടുന്നു. കാര്‍ത്തിക്കിന്റെ അടുത്ത ചിത്രത്തില്‍ താനുണ്ടെന്നുല്ല വിവരം ഫേസ് ബുക്ക് പേജിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. അരവിന്ദ് സാമിയെക്കൂടാതെ മറ്റ് പ്രമുഖരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ നേതൃത്വത്തിലുള്ള ഒണ്‍ട്രാക എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരകാസുരന്‍ എന്ന പേരില്‍ തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന കാര്യം ഇന്ദ്രജിത്ത് തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു

ധ്രുവങ്ങള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എഞ്ചിനീയറിങ്ങ്് ബിരുദ പഠനത്തിനിയിലാണ് സിനിമാ മോഹം തലയ്ക്ക് കയറിയ കാര്‍ത്തിക് നരേന്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് കടന്നുവന്നത്.

അരവിന്ദ് സാമിക്കൊപ്പം ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത്‌നരകാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാത്തിന്‍രെ യുവതാരമായ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫേസ് ബുക്ക് പേജിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കാര്‍ത്തിക് നരേന്റെ ചിത്രം നിര്‍മ്മിക്കാനായി ഗൗതം വാസുദേവ് മേനോന്‍

കാര്‍ത്തിക് നരേന്റെ രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് തെന്നിന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ ഗൗതം വാസുദേവ് മേനോനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒണ്‍ട്രാകയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ഡേറ്റ് മാറ്റി വെച്ച് കാത്തിരിക്കുകയാണ് ഈ സംവിധായകന്‍രെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി.

ഫേസ് ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്യം ഇന്ദ്രജിത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അരവിന്ദ് സാമിയാണ് പ്രധാന വേഷത്തിലെത്തുന്നത്. നായികയായി ശ്രിയ ശരണ്‍ എത്തുമെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

English summary
Mollywood actor Indrajith Sukumaran is stepping into Kollywood in style, through the upcoming film Naragasooran, directed by Dhruvangal Pathinaru fame Karthick Naren.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam