അനുഷ്‌കയെ പൊണ്ണത്തടിച്ചി എന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് തെറ്റി
ബാഹുബലിയില്‍ മെലിഞ്ഞ് ഉണങ്ങിയിരുന്ന അനുഷ്‌ക പെട്ടന്ന് തടി വെച്ചത്, പ്രേഷകര്‍ വലിയ ഞെട്ടലോടെയാണ് കണ്ടത്. എന്തിന് പറയണം ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും അനുഷ്‌കയുടെ ഈ തടി കണ്ട് മുഖത്ത് കൈവച്ചു പോയി. ഇത് ബാഹുബലിയില്‍ അഭിനയിച്ച അനുഷ്‌ക തന്നെയാണോന്ന് സംവിധായകന്‍ ചോദിക്കുകയുണ്ടായി.
സാധരണ നടിമാര്‍ വണ്ണം കുറയ്ക്കാന്‍ നോക്കുമ്പോള്‍, അനുഷ്‌ക വണ്ണം കൂട്ടിയത് ഒന്നും രണ്ടുമല്ല, പതിനഞ്ച് കിലോയാണെന്ന് ഓര്‍ക്കണം. ആര്യനായകനായി എത്തുന്ന ഇഞ്ചി എടപ്പഴുകി എന്ന തമിഴ് ചിത്രത്തിലാണ് അനുഷ്‌ക ഇത്രയും വണ്ണം വെപ്പിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടിയാണ് അനുഷയ്ക ഇത്രയും വണ്ണം കൂട്ടിയതെങ്കിലും,പ്രേഷകര്‍ക്ക് സംശയമായിരുന്നു. ഇത്രയും വണ്ണം വെച്ചാല്‍ ഇനി എങ്ങനെ വണ്ണം കുറയ്ക്കും. എന്നാല്‍ അതിലൊന്നും അനുഷ്‌കയ്ക്ക് ടെന്‍ഷന്‍ ഇല്ല. പുതിയ ചിത്രത്തിന് വേണ്ടി വിദേശത്ത് പോയി വണ്ണം കുറയ്ക്കാനിരിക്കുകയാണ് അനുഷ്‌ക.

വണ്ണം കുറയ്ക്കാനുള്ള സ്ത്രീകളുടെ ഭ്രമമാണ് ഇഞ്ചി എടപഴുകി എന്ന ചിത്രത്തില്‍ പറയുന്നത്. സൈസ് സീറോ ലുക്കിനൊപ്പം മറ്റൊരു ഗെറ്റപ്പില്‍ കൂടി അനുഷ്‌ക ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടന്നാണ് അറിയുന്നത്. അനുഷ്‌കയുടെ വണ്ണവും രസകരമായ സംഭവങ്ങളുമുള്‍പ്പെടുത്തിയുള്ള ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കമലഹാസന്‍ നായകനായിട്ടുള്ള തേവര്‍ മകനിലെ ഇഞ്ചി ഇടപ്പഴകി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പ്രകാശ് കോവെലമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് എം എം കീരവാണിയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. നിരവ് ഷായാണ് ക്യാമറ ചെയ്യുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ കാണാം.


Click it and Unblock the Notifications