നയന്‍താര കാരണം സൂര്യയുടെ ചിത്രത്തിന് നായികയെ കിട്ടുന്നില്ല??
നയന്‍താരയ്ക്ക് തമിഴില്‍ തിരക്കു കൂടുകയാണ്. വിജയ് യും സൂര്യയുമൊക്കെ വീണ്ടും നയന്‍സിന്റെ നായകന്മാരായി എത്തുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന, സൂര്യ നായകനാകുന്ന 'മാസ്' എന്ന ചിത്രമാണ് നയന്‍ അടുത്തതായി ചെയ്യുന്നത്.
നയന്‍താരയെ കൂടാതെ തുല്യപ്രധാന്യത്തില്‍ മറ്റൊരു നായിക കൂടെ ചിത്രത്തിന് ആവശ്യമുണ്ട്. പക്ഷെ ഈ രണ്ടാമത്തെയാളെ തീരുമാനിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒത്തിര വിയര്‍ത്തു. ഇത് മൂന്നാം തവണയാണ് നായികയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ തീരുമാനിച്ച രണ്ട് പേരും ചിത്രം ഉപേക്ഷിച്ചുപോയത് നയന്‍താര കാരണമാണെന്നാണ് കേള്‍ക്കുന്നത്.

സൂര്യയുടെ ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം ആദ്യം തീരുമാനിച്ചത് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനെ ആയിരുന്നു. എന്നാല്‍ ശ്രുതി അഭിനയിക്കുന്നതില്‍ നയന്‍താരയ്ക്ക് സുരക്ഷിതമായി തോന്നാത്തതുകൊണ്ട് താരത്തെ മാറ്റേണ്ടി വന്നു.
ഏറെ കഷ്ടപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ എമി ജാക്‌സണെ കണ്ടെത്തി. ശ്രുതിയെ മാറ്റാനുണ്ടായ അതേ കാരണം തന്നെയാണ് ഇപ്പോള്‍ എമി ജാക്‌സണിന്റെ കാര്യത്തിലും സംഭവിച്ചത്. എമിയും സ്വമേധയാ ചിത്രം വിട്ടു പോയി.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് പ്രണീതയെയാണ്. പ്രണീതയുമായി ഒത്തുപോകുന്നതില്‍ നയന്‍താരയ്ക്ക് വിരോധമില്ലെന്നാണ് അറിയുന്നത്. കന്നട നടിയായ പ്രണീതയെ ഉദയന്‍, ശകുനി എന്നീ ചിത്രങ്ങളിലൂടെ തമിഴര്‍ക്ക് പരിചിതമാണ്.


Click it and Unblock the Notifications











