സയേഷ ആര്യയ്ക്ക് സ്വന്തമാകാൻ ഇനി നിമിഷങ്ങൾ മാത്രം!! വിവാഹാഘോഷങ്ങൾ തുടങ്ങി, വീഡിയോ വൈറൽ
ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമാണ് തെന്നിന്ത്യൻ താരങ്ങളായ ആര്യയുടേയും നടി സയേഷയുടേയും. മാർച്ച് 9, 10 തിയതികളിൽ ഹൈദരാബാദിൽവെച്ചാകു താര വിവാവഹം നടക്കുക. പരമ്പരാഗത മുസ്ലീം ആചാരവിധി പ്രകാരമാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായിട്ടുളള സംഗീത് ചടങ്ങുകൾ സയേഷയുടെ വീട്ടിൽ നടന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി ,സെറീന വഹാബ് എന്നിവരും സംഗീത് ചടങ്ങിൽ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പ്രണയദിനത്തിനായിരുന്നു ആര്യ സയേഷയുമായുളള വിവാഹക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും ആര്യ അറിയിച്ചിരുന്നു. വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി താരങ്ങൾ വിരുന്ന് സംഘടിപ്പിക്കുന്നു. ആര്യ നായികനായി എത്തിയ ഗജനികാന്ത് എന്ന ചിത്രത്തിലൂടെയാണ് സയേഷ കോളിവുഡിൽ എത്തുന്നത്. സൂര്യ നായികനായി എത്തുന്ന കാപ്പാനിലും സയേഷയാണ് നായിക. ഈ ചിത്രത്തിൽ ആര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?


Click it and Unblock the Notifications