വിജയ് യുടെ എക്‌സക്ലൂസീവ് ഫോട്ടോ ലീക്കായി!
കത്തി എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന പുലി. ചിത്രത്തിലെ വിജയ് യുടെ വേഷങ്ങളെ കുറിച്ചും മറ്റും ഗോസിപ്പുകള്‍ വന്നെങ്കിലും ഒന്നിനെയും കുറിച്ച് വ്യക്തമായ തെളിവ് തരാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. അത്രയേറെ സസ്‌പെന്‍സോടുകൂടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിലെ വിജയ് യുടെ ഒരു എക്‌സ്‌ക്ലൂസീവ് ചിത്രം ലീക്കായി എന്നാണ് ഇപ്പോള്‍ കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്ത. പലിയുടെ ലൊക്കേഷനില്‍ നിന്ന് വിജയ് മടങ്ങുന്നതും എത്തുന്നതുമായ പല ചിത്രങ്ങളും മുമ്പ് പുറത്തുവിട്ടെങ്കിലും, സിനിമയിലെ ഗെറ്റപ്പ് പരമ രഹസ്യമായി വച്ചിരിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാതെ ഒരു ഫോട്ടോ ലീക്കായത് അണിയറ പ്രവര്‍ത്തകരെ വിഷമിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിങ് തുടങ്ങി അറപത് ദിവസത്തോളമായിട്ടും ചിത്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരമ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. നാല് ദിവസത്തിനകം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിടാനിരിക്കെയാണ് ഫോട്ടോ ലീക്കായത്.
ചിത്രത്തിലെ ഒരു കഥാപാത്രം കൈകാര്യം ചെയ്യുന്ന വിദ്യുലേഖ രാമനാണ് ഫോട്ടോ ലീക്കായ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാചീന കാലത്തെ ഒരു വേഷത്തില്‍ വിജയ് കാടിനുള്ളില്‍ നിന്നും ഇറങ്ങി വരുന്നതാണ് ഫോട്ടോ.
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പുദേവനാണ്. ഒരു ആക്ഷന്‍ ഫാന്റസി ചിത്രമായി അണിയിച്ചൊരുക്കുന്ന പുലിയില്‍ ഹന്‍സികയും ശ്രുതി ഹസനുമാണ് നായികമാര്‍. ശ്രിദേവി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications