»   » ജിമ്മില്‍ അമല പോളിനൊപ്പം ഇതാരാണെന്ന് നോക്കൂ...

ജിമ്മില്‍ അമല പോളിനൊപ്പം ഇതാരാണെന്ന് നോക്കൂ...

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും തെലുങ്കിലും ഇപ്പോള്‍ കന്നട സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ് അമല പോള്‍. ഒറ്റപ്പെട്ട ജീവിതത്തില്‍ ഈ തിരക്കുകളും ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതും യോഗയും വ്യായാമവുമൊക്കെയാണ് അമലയുടെ ഇഷ്ട വിനോദങ്ങള്‍.

അങ്ങനെ ഇക്കഴിഞ്ഞ ഞായറാഴ്ച ജിമ്മില്‍ പോയപ്പോള്‍ അമല യാദൃശ്ചികമായി ഒരാളെ കണ്ടു. അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്ത് തന്റെ പേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.. മാറ്റാരുമല്ല, ഉലകനായകന്‍ കമല്‍ ഹസന്‍.

amalapaul

ഉലക നായകനെ വാനോളം പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് അമല പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫോട്ടോ പകര്‍ത്തിയ കമലിന്റെ മകള്‍ അക്ഷര ഹസന് അമല നന്ദിയും അറിയിക്കുന്നുണ്ട്. ഇതാണ് അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

യാത്രകളും യോഗയും മറ്റുമായി നടക്കുകയാണ് അമല പോളിപ്പോള്‍. അതിനിടയില്‍ സിനിമകളും ചെയ്യുന്നു. അച്ചായന്‍സ് എന്ന മലയാള സിനിമയാണ് ഏറ്റവുമൊടുവില്‍ റിലീസായത്. തമിഴില്‍ വിഐപി ടു റിലീസിന് തയ്യാറെടുക്കുകയാണ്.

English summary
INTERESTING! Look Who Was Found Gymming With Amala Paul!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam