ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിങ്ങും തമിഴിലേക്ക്! ചിയാന്‍ വിക്രം, സന്താനം സിനിമകളിലൂടെ അരങ്ങേറ്റം

By Midhun Raj

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുളള രണ്ട് താരങ്ങളാണ് ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനും. അന്താരാഷ്ട്ര തലത്തിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും തിളങ്ങിയ ഇരുവരും ഇനി സിനിമയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ചിയാന്‍ വിക്രം നായകനാവുന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ പത്താന്‍ എത്തുന്നത്. ചിയാന്‍ വിക്രമും ഇമൈക നൊടികളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ അഭിനയിക്കുന്നത്.

irfan pathan-harbhajan singh

വിക്രമിന്റെ കരിയറിലെ 58ാമത് സിനിമയായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. സംവിധായകന്‍ ജ്ഞാനമുത്തു തന്നെയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ പത്താന്‍ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം സന്താനം നായകനാവുന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍ സിങ് എത്തുന്നത്. ഡിക്കിലൂന എന്ന പേരിട്ട ചിത്രം കാര്‍ത്തിക്ക് യോഗിയാണ് സംവിധാനം ചെയ്യുന്നത്.

തമിഴിലെ കെജെആര്‍ സ്റ്റുഡിയോ, സോള്‍ജിയേഴ്‌സ് ഫാക്ടറി, സന്താനം എന്നിവരോട് നന്ദി പറഞ്ഞുകൊണ്ടാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിട്ടാണ് വിക്രം ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ 25 വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. എആര്‍ റഹ്മാനാണ് വിക്രം ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

More from Filmibeat

Read more about: vikram harbhajan singh santhanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X