For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പ് താമസവും തുടങ്ങി; നടന്‍ ചിമ്പുവും നടി നിധി അഗര്‍വാളും ഉടനെ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്

  |

  തെന്നിന്ത്യന്‍ സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നടന്‍ ചിമ്പുവിന്റേത്. നടി തൃഷ കൃഷ്ണയും നയന്‍താരയുമടക്കം പ്രമുഖ നടിമാരും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പലപ്പോഴും താരത്തിന്റെ വിവാഹം ഉടനെ ഉണ്ടാവുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും വിവാഹത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും ചിമ്പുവോ അദ്ദേഹത്തിന്റെ കുടുംബമോ നടത്തിയിട്ടില്ല.

  പുതിയ വര്‍ഷം പിറന്നതിന് പിന്നാലെ താരത്തിന്റെ ആരാധകര്‍ക്കെല്ലാം സന്തോഷിക്കാനുള്ള വാര്‍ത്തകളാണ് വരുന്നത്. നയന്‍താര, തൃഷ, ഹന്‍സിക, തുടങ്ങിയ നടിമാര്‍ക്ക് പിന്നാലെ മറ്റൊരു നടിയുമായി താരം പ്രണയത്തിലാണെന്ന് തമിഴിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. സിനിമാ ലൊക്കേഷനില്‍ നിന്നുള്ള പരിചയം പെട്ടെന്ന് പ്രണയത്തിലേക്ക് മാറിയതാണെന്നും താരങ്ങളുടെ വിവാഹം വൈകാതെ ഉണ്ടാവും എന്നുമൊക്കെയാണ് ഇന്ത്യഗ്ലിറ്റ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായി വായിക്കാം...

  കഴിഞ്ഞ വര്‍ഷം ചിമ്പു എന്തായാലും വിവാഹം കഴിച്ചേക്കും എന്ന തരത്തിലായിരുന്നു പ്രവചനങ്ങള്‍. തൃഷയുമായി രണ്ടാമതും പ്രണയം തുടങ്ങിയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നിരുന്നാലും ആ ബന്ധങ്ങളൊന്നും അധികകാലം നീണ്ട് നിന്നില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ നടി നിധി അഗര്‍വാളും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്നാണ് വിവരം. നായകി-നായകന്മാരായി ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണെന്നും ആലോചിച്ചപ്പോള്‍ നല്ലതായി തോന്നിയെന്നുമൊക്കെ വാര്‍ത്തകളില്‍ പറയുന്നു.

  2020 ലെ ലോക്ഡൗണില്‍ ചിത്രീകരിച്ച് 2021 ജനുവരിയില്‍ റിലീസ് ചെയ്ത ചിമ്പുവിന്റെ സിനിമയാണ് 'ഈശ്വരന്‍'. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ഫാമിലി ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ നടി നിധി അഗര്‍വാള്‍ ആയിരുന്നു ചിമ്പുവിന്റെ നായികയായി എത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയില്‍ ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തിലായതെന്നും ഏകദേശം രണ്ട് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  അച്ഛനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല; അച്ഛന്‍ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് സീരിയല്‍ നടി ആരതി സോജൻ

  പ്രണയം എന്നതിന് പുറമേ ചെന്നൈയിലുള്ള വീട്ടില്‍ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടന്‍ വിവാഹിതരാകാന്‍ പദ്ധതിയിടുന്നതായും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചിമ്പുവോ നിധിയോ അവരുടെ കുടുംബമോ ഇതുവരെ വാര്‍ത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുന്‍പും താരത്തിന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകള്‍ മാത്രമായി ഇത് ചുരുങ്ങി പോവുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും താരവിവാഹം വൈകാതെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  മീനൂട്ടിയുടെ അവസ്ഥയായിരുന്നു സങ്കടകരം; എയര്‍ക്രാഷിലൂടെ ദിലീപ് അപകടപെടുമെന്ന പ്രവചനം ഉണ്ടായിരുന്നതായി താരം

  Recommended Video

  ആരാധകര്‍ക്ക് കൊറോണ വന്നാലും വിജയ്ക്കും ചിമ്പുവിനും കുഴപ്പമില്ല

  മാനാട് എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ ചിമ്പുവിന്റേതായി പുറത്ത് ഇറങ്ങിയത്. 'വെന്ത് തനിന്തത് കാട്' ആണ് ഉടനെ വരാനിരിക്കുന്ന ചിമ്പുവിന്റെ സിനിമ. പത്തു തലൈ, കൊറോണ കുമാര്‍ എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി ചിമ്പുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തമിഴിന് പുറമേ തെലുങ്ക് ഭാഷയിലേക്ക് കൂടി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി നിധി അഗര്‍വാള്‍. സിനിമാ തിരക്കുകള്‍ക്കിടയില്‍ താരങ്ങളുടെ വിവാഹത്തെ കുറിച്ചറിയാനാണ് ആരാധകര്‍ക്കും താല്‍പര്യം.

  ക്രിസ്റ്റ്യാനോയുമായി പ്രണയത്തിലായിരുന്നോ? പരസ്പരം ചുംബിക്കുന്ന വൈറൽ ചിത്രത്തെ കുറിച്ച് ബിപാഷ ബസു

  Read more about: simbu ചിമ്പു
  English summary
  Is Actor Simbu Dating Nidhhi Agerwal? Here's What The Latest Social Buzz From Tamil Nadu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X