സ്വന്തം അമ്മാവനാണ്, വിജയ് ഒന്ന് സഹായിച്ചിരുന്നെങ്കിൽ....; 'ഉയരത്തിലെത്തിയ നടന് ബന്ധങ്ങൾ നഷ്ടപ്പെട്ടു'

തമിഴകത്തെ സൂപ്പർ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരിൽ അറിയപ്പെടുന്ന വിജയുടെ സിനിമകൾ തിയറ്ററുളിലുണ്ടാക്കുന്ന ചലനം ചെറുതല്ല. തമിഴകത്തെ സിനിമാ വ്യവസായം പിടിച്ച് നിർത്തുന്നതിൽ വിജയ്ക്കുള്ള പങ്ക് ചെറുതല്ല. വരിസ് ആണ് വിജയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കേട്ടുപഴകിയ കഥയായിട്ടും സിനിമ വൻ ഹിറ്റായത് വിജയുടെ ജനപ്രീതി മൂലമാണ്. 300 കോടിക്ക് മുകളിലാണ് സിനിമ നേടിയ കലക്ഷൻ. സിനിമയ്ക്കപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വിജയുടെ താരമൂല്യം.

നടനെ ഇനി രാഷ്ട്രീയത്തിലേക്കും പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ഒരു കാലത്ത് വിജയ് സിനിമകൾ കേരളത്തിലും വൻ ഹിറ്റുകളായിരുന്നു. എന്നാൽ ഇന്ന് വിജയ് സിനിമകളോട് വലിയ ഭ്രമം കേരളത്തിലില്ല. സ്ഥിരമായി രക്ഷകൻ വേഷത്തിലെത്തിയതോടെയാണ് വിജയ് സിനിമകൾ മടുപ്പായത്.

Vijay

വിജയും ആരാധകരും ഒരുപോലെ ട്രോൾ ചെയ്യപ്പെടുന്ന സാഹചര്യമാണ് കേരളത്തിൽ ഇന്ന്. അതേസമയം തമിഴ്നാട്ടിൽ ഇന്നും വിജയുടെ ജനപ്രീതിക്ക് കുറവില്ല. വിജയ്ക്ക് വേണ്ടി നിൽക്കുന്ന വലിയാെരു കൂട്ടം ജനങ്ങൾ തമിഴ്നാട്ടിലുണ്ട്. സിനിമയിൽ ആക്ഷനും ഡാൻസുമാണെങ്കിലും ജീവിതത്തിൽ വിജയ് തീർത്തും വ്യത്യസ്തനാണ്. അധികമാരോടും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരനാണ് വിജയ്. ഇക്കാര്യം നിരവധി സഹതാരങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്റെ കുടുംബ കാര്യങ്ങളിൽ സ്വകാര്യത ആ​ഗ്രഹിക്കുന്ന നടനാണ് വിജയ്. വിജയുടെ അമ്മാവനാണ് ​ഗായകനായ എസ് എൻ സുരേന്ദർ. 500 ലേറെ ​ഗാനങ്ങൾ ആലപിച്ച ഇദ്ദേഹം ഡബ്ബിം​ഗ് ആർട്ടിസ്റ്റുമാണ്. എന്നാൽ കരിയറിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

വിജയ് എവിടെയും ഇങ്ങനെയാെരു ബന്ധുവുള്ളതായി പറഞ്ഞിട്ടില്ല. വിജയ്ക്ക് അമ്മാവന്റെ കുടുംബവുമായുള്ള അകൽച്ചയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറ് ബാലു. ആ​ഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Vijay

എസ് എൻ സുരേന്ദ്രൻ വളരെ ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. അമ്മാവൻ എസ് എൻ സുരേന്ദറിന്റെ ചില സ്വഭാവ രീതികൾ വിജയ്ക്കുണ്ട്. അധികം ആരോടും ഇടപഴകില്ല. ​വിജയ്ക്ക് പാാനുള്ള കഴിവ് ഇദ്ദേഹത്തിൽ നിന്നും കിട്ടിയതായിരിക്കാം. കരിയറിൽ ഇദ്ദേഹം ഒതുങ്ങിപ്പോയതാണോ ഒതുങ്ങിയതാണോ എന്ന് വ്യക്തമല്ല.

'വിജയ്ക്കും കുടുംബത്തിനുമൊന്നും ഇവരുമായി അടുത്ത ബന്ധമില്ല. ഇന്ന് ദളപതി എന്ന് പറഞ്ഞ് കൊണ്ടാടുന്ന താരത്തിന്റെ സ്വന്തം അമ്മാവനാണ് സുരേന്ദർ. നടനൊപ്പമുണ്ടായിരിക്കേണ്ട ആളാണ്. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് വ്യക്തമല്ല. വിജയ് വിചാരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ധാരാളം പാട്ടുകൾ കിട്ടുമായിരുന്നു'

'വിജയുടെ അമ്മ ശോഭയുടെ സ്വന്തം ജേഷ്ഠനാണ്. എന്നാൽ ഒരിടത്ത് പോലും ശോഭ സഹോദരനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഒരുപക്ഷെ ഭർത്താവ് എസ്എ ചന്ദ്രശേഖർ തടുക്കുന്നതായിരിക്കും. രണ്ടാഴ്ച മുമ്പും പ്രമുഖ മാസികയ്ക്ക് ശോഭ അഭിമുഖം നൽകിയിരുന്നു. എന്നാൽ എവിടെയും സഹോദരങ്ങളെ പറ്റി പരാമർശിച്ചില്ല. വിജയുടെ കരിയറിന്റെ തുടക്ക കാലത്ത് ഇവരെല്ലാം പിന്തുണ നൽകിയിരുന്നു'

വിജയുടെ വളർച്ച ഉയരവെ ഈ ബന്ധങ്ങളെല്ലാം ആര് ഒതുക്കിയെന്ന് അറിയില്ല. വിജയുടെ കല്യാണ ഫോട്ടോയിൽ പോലും ഇവരൊന്നും ഇല്ലായിരുന്നെന്നും അഭിമുഖത്തിൽ അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ കുടുംബ പ്രശ്നങ്ങളായിരിക്കാം കാരണമെന്ന് ചെയ്യാറ് ബാലു അഭിപ്രായപ്പെട്ടു.

നേരത്തെ സ്വന്തം പിതാവിനെതിരെ കേസ് കൊടുത്ത വ്യക്തിയാണ് വിജയ്. തന്റെ സമ്മതിമില്ലാതെ തന്റെ പേരുപയോ​ഗിച്ച് രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചതാണ് വിജയ്നെ ചൊടിപ്പിച്ചത്. പിതാവുമായുള്ള അസ്വാരസ്യം അവസാനിച്ചോ എന്ന് വ്യക്തമല്ല. അടുത്തിടെ മാതാപിതാക്കളുടെ വിവാഹ വാർഷികത്തിന് പോയപ്പോൾ പോലും അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ മാത്രമാണ് പുറത്ത് വന്നത്. ചെറിയ അസ്വാരസ്യങ്ങൾ ഇവർ തമ്മിൽ ഇപ്പോഴുമുണ്ടെന്ന് അഭ്യൂഹമുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X