വിവാഹത്തിന് ഒന്ന് രണ്ട് വര്‍ഷം കാത്തിരിക്കാം; വീട്ടുകാര്‍ അത് പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ലെന്ന് റിതു വര്‍മ

സിനിമാ നടി റിതു വര്‍മ വിവാഹിതയാവാന്‍ പോവുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. കണ്ണും കണ്ണും കൊള്ളയടിച്ചാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് റിതു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ചതിനാല്‍ മലയാളികള്‍ക്കും സുപരിചിതയായി മാറി. തെലുങ്കിലും തമിഴിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി ചര്‍ച്ചയാവുന്നത്. ഒടുവില്‍ നടി തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സത്യമെന്താണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്.

'വിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ ഒരുപാട് സമയമുണ്ട്. യാതൊരു തിരക്കും ഇല്ല. ഇനിയും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ അതേ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. കല്യാണ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം അച്ഛനും അമ്മയും എനിക്ക് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് എന്നെ ബുദ്ധിമുട്ടിക്കണം എന്ന് അവര്‍ കരുതുന്നില്ല. പക്ഷെ ഇടയ്‌ക്കൊക്കെ കല്യാണം കഴിക്കേണ്ടേത് ഓര്‍മ്മിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടെന്നും നടി വ്യക്തമാക്കുന്നു. അതേ സമയം കരിയറില്‍ വലിയൊരു ഗ്യാപ്പ് വരാനുണ്ടായ കാരണത്തെ കുറിച്ചും റിതു പ്രതികരിച്ചു.

rithu-varma

തെലുങ്കില്‍ വേറെ ഒരു സിനിമകളും ഞാന്‍ കറാര്‍ ചെയ്തിട്ടില്ലായിരുന്നു. പെല്ലി ചോപുളു എന്ന തെലുങ്ക് ചിത്രത്തിന് ശേഷം അതുപോലെയുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇത്രയും നീണ്ടൊരു ഇടവേള വരാനുള്ള കാരണം. അതേ സമയം തമിഴില്‍ ഒന്ന് രണ്ട് സിനിമകള്‍ ചെയ്തിരുന്നു. പക്ഷെ അതിന്റെ റിലീസ് വളരെ വൈകിയാണ് ഉണ്ടായതെന്നും റിതു വര്‍മ പറയുന്നു. നിലവില്‍ ശര്‍വാനന്ദിനൊപ്പം ഒന്നിലധികം ഭാഷകളില്‍ ഒരുക്കുന്ന 'ഒക്കെ ഒക്കെ ജീവിതം' എന്ന സിനിമയുടെ തിരക്കുകളിലേക്ക് കടക്കുകയാണ് നടി.

അതിനൊപ്പം തെലുങ്കില്‍ നടന്‍ നാഗ ശൗര്യയ്‌ക്കൊപ്പം അഭിനയിച്ച 'വരുഡു കാവലേനു' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് റിതു. 2013 ല്‍ റിലീസ് ചെയ്ത ബാദഷ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് റിതു വര്‍മ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം കൂടുതലും തെലുങ്ക് സിനിമകളില്‍ തന്നെയാണ് അഭിനയിച്ചത്. ധനുഷിന്റെ വേലയില്ലാ പട്ടാതരി 2 വില്‍ അതിഥി വേഷത്തിലഭിനയിച്ച് തമിഴിലേക്കും ചുവടുവെച്ചു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കണ്ണും കണ്ണും കൊള്ളയടിച്ചാല്‍ എന്ന ചിത്രത്തില്‍ അഞ്ചോളം കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചത്.

Read more about: ritu varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X