നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു! വരന്‍ ബിസിനസുകാരന്‍, വിവാഹക്കാര്യം വീണ്ടും പ്രചരിക്കുന്നു

തെലുങ്കില്‍ നിന്നും നടന്‍ റാണ ദഗ്ഗുപതി അടക്കമുള്ളവരുടെ വിവാഹം അടുത്തിടെയാണ് നടന്നത്. നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരം ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് വിവാഹിതനായത്. ഇത് മാത്രമല്ല ഇപ്പോള്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ചിമ്പുവും തൃഷയും വിവാഹിതരാവുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കീര്‍ത്തി സുരേഷിനെ കുറിച്ചും വന്നിരുന്നു. ഇപ്പോഴിതാ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹവുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ നടി നല്‍കിയിരുന്നു. ഇതോടെ നിരന്തരം വാര്‍ത്തകള്‍ വരാറുമുണ്ട്.

 kajalagarwal-pic

ഇപ്പോള്‍ പ്രചരിക്കന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തിടെ കാജലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞെന്നും ബിസിനസുകാരനായ ഗൗതം ആണ് വരനെന്നും പറയുന്നു. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുമെന്നും സൂചനകളടക്കം പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരിക്കുകയാണ്. കാജലിന്റെ ഉറ്റസുഹൃത്തും നടനുമായ ശ്രീനിവാസ് ബെല്ലംകൊണ്ട രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നടിയോ അവരുടെ കുടുംബമോ വിവാഹവുമായി ബന്ധപ്പെട്ട് ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കാജല്‍ തന്നെ വാര്‍ത്ത പുറത്ത് വിടുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ ലക്ഷ്മി മഞ്ജു നടത്തുന്ന ചാറ്റ് ഷോ യിലൂടെ സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരാളെ താന്‍ വിവാഹം കഴിക്കുമെന്ന് കാജല്‍ വെളിപ്പെടുത്തിയിരുന്നു.

 kajalagarwal-pic

വിവാഹം കഴിഞ്ഞ് 2020 ല്‍ കുടുംബിനിയാകാനുള്ള തയ്യാറെടുപ്പിലാണന്നായിരുന്നു അന്ന് നടി പറഞ്ഞിരുന്നത്. അന്ന് പ്രതിശ്രുത വരനെ കുറിച്ചുള്ള അഭിപ്രായങ്ങളും നടി തുറന്ന് പറഞ്ഞിരുന്നു. തന്റെ കാര്യത്തില്‍ ഒരുപാട് കരുതലും സംരക്ഷണവുമൊക്കെയുള്ള വ്യക്തിയാണെന്നായിരുന്നു കാജല്‍ പറഞ്ഞത്. എന്നാല്‍ അതാരാണെന്ന് മാത്രം നടി വെളിപ്പെടുത്തിയിരുന്നില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനാല്‍ എല്ലാ കാലത്തും കാജലിന്റെ പ്രണയത്തെ കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ഇപ്പോഴാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്.

ബിസിനസുകാരനുമായിട്ടുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും. 2004 ല്‍ പുറത്തിറങ്ങിയ ക്യൂന്‍ ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഗര്‍വാള്‍ വെള്ളിത്തിരയിലേക്ക് കാലെടുത്തു വെച്ചത്. പിന്നീട് തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചതോടെ വലിയൊരു വഴിത്തിരിവുണ്ടായി. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും വലിയൊരു വിഭാഗം യുവാക്കളും കാജലിന്റെ ആരാധകരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X