»   » അജിത്തിന്റെ 57ാമത് ചിത്രം, നായികമാരായി നയന്‍താരയും അനുഷ്‌കയുമില്ല, പകരക്കാരെ കണ്ടെത്തി

അജിത്തിന്റെ 57ാമത് ചിത്രം, നായികമാരായി നയന്‍താരയും അനുഷ്‌കയുമില്ല, പകരക്കാരെ കണ്ടെത്തി

By: Sanviya
Subscribe to Filmibeat Malayalam


അജിത്തിന്റെ 57ാമത് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. പക്ഷേ നായികമാരുടെ കാര്യത്തിലായിരുന്നു താമസം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നായികമാരുടെ കാര്യത്തിലും തീരുമാനമായി കഴിഞ്ഞു. കൃതിയെയും തമന്നയുമാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുക.

നേരത്തെ നയന്‍താര നായികയായി എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കയാതിനാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പിന്നീട് അറിഞ്ഞത്. അതിനിടെ അനുഷ്‌ക ഷെട്ടിയുടെ പേരും കേട്ടിരുന്നു. എന്നാല്‍ ഇവരാരുമല്ല.

ajith

ഇപ്പോള്‍ അറിയുന്നത്, കൃതിയെയും തമന്നയെയും സംവിധയകന്‍ ശിവ സമീപിച്ചതായും ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഇവരവരും സമ്മതിച്ചതുമായാണ് കേള്‍ക്കുന്നത്.

സത്യ ജ്യോതി ഫിലിമാണ് ചിത്രം നിര്‍മിക്കുന്നത്. അനുരുദ്ധ് ചന്ദ്ര ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വെട്രിയാണ് ഛായാഗ്രാഹണം. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

English summary
Is Kriti Sanon The First Actress To Be Roped Into 'Thala 57'?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam