മമ്മൂട്ടിയുടെ നിര്‍ബന്ധം, പേരന്‍പ് ബഹുഭാഷ ചിത്രമാക്കുമോ?
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിനെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പേരമ്പ്.
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിനെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പേരന്‍പ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പേരമ്പ് ഒരു ബഹുഭാഷ ചിത്രമായിരിക്കുമെന്ന് അറിയുന്നു.
തമിഴിന് പുറമെ മലയാളത്തിലും റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. തമിഴില്‍ മാത്രം ഒരുക്കുന്ന ചിത്രമാണ് പേരന്‍പെന്ന് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ റാം പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്തില്‍ പേരമ്പ് മലയാളത്തിലും ഒരുക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്.

പ്രേക്ഷകരുടെ പ്രതികരണം
മലയാളി പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് പറയുന്നുണ്ട്. അങ്ങനെയാണ് ചിത്രം മലയാളത്തിലും ഒരുക്കാമെന്നുള്ള തീരുമാനമെടുക്കുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍
അച്ഛനും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരമ്പ്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് അറിയുന്നത്.

മലയാളം 'ടൈറ്റില്‍'
ചിത്രത്തിന് മലയാളത്തില്‍ പേര് നിശ്ചയിച്ചതായി പറയുന്നില്ല. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല.

റിലീസ്
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications