നയന്‍താരയുടെയും വിഘ്‌നേഷിന്‌റെയും എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞോ? വൈറലായി പുതിയ ചിത്രം

By Midhun Raj

സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് നയനും വിക്കിയും പ്രണയത്തിലായത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. വിജയ് സേതുപതി നായകനായ സിനിമയില്‍ ശ്രദ്ധേയ വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പുതിയ ചിത്രങ്ങള്‍ കാണാം

ഒരുമിച്ച് ചടങ്ങുകളിലും യാത്രകള്‍ക്കായുമൊക്കെ പോയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. കൂടാതെ നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. നയന്‍താര സോഷ്യല്‍ മീഡിയയില്‍ ആത്ര ആക്ടീവല്ലെങ്കിലും വിഘ്‌നേഷ് ശിവനാണ് പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.

വിഘ്‌നേഷ് ശിവന്‌റെ

വിഘ്‌നേഷ് ശിവന്‌റെ എറ്റവും പുതിയ ചിത്രമായ കാത്തുവാക്കുലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും നയന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി തന്നെ നായകനാവുന്ന ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം ഇതിനിടെ വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു.

നയന്‍താരയുടെ വിരലില്‍

നയന്‍താരയുടെ വിരലില്‍ മോതിരം അണിയിച്ചുളള ഒരു ചിത്രമാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചത്. മുഖം കാണിക്കുന്നില്ലെങ്കിലും വിഘ്‌നേശിന്‌റെ നെഞ്ചില്‍ കൈവെച്ചുനില്‍ക്കുന്ന നയന്‍താരയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിരലോട് ഉയിര്‍ കൂട കോര്‍ത്തു എന്ന ക്യാപ്ഷനിലാണ് പുതിയ റൊമാന്റിക്ക് ചിത്രം വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഇത് ഇവരുടെ

അതേസമയം ഇത് ഇവരുടെ എന്‍ഗേജ്‌മെന്റ് റിംഗാണോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ എത്തുന്നത്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞോ?, എന്നായിരുന്നു എന്നൊക്കെ ചോദിച്ച് കമന്റുകള്‍ വന്നു. എന്നാല്‍ ഇതെകുറിച്ച് വിഘ്‌നേഷിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിരവധി പേരാണ് താരജോഡികള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയിലാണ്

കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയിലാണ് നയന്‍താരയ്‌ക്കൊപ്പമുളള പുതിയ ചിത്രം വിഘ്‌നേഷ് ശിവന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോവിഡ് കാലത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നത്. തമിഴിന് പുറമെ മലയാളത്തിലും നയന്‍താരയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്.

Recommended Video

mammootty being photographer for nayanthara
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം നിഴലാണ് നയന്‍താരയുടെതായി

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം നിഴലാണ് നയന്‍താരയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത ചിത്രം എപ്രിലിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. നിഴലിന് പുറമെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്‌റെ നായികയായും നയന്‍താര എത്തുന്നു.

More from Filmibeat

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X