കുറച്ച് വർഷങ്ങൾ കളയേണ്ടായിരുന്നു, ആ ഖേദമുണ്ട്; പ്രഭുദേവയോട് ഇന്നും നയൻതാരയ്ക്ക് ദേഷ്യമോ

വ്യക്തി ജീവിതത്തിൽ നയൻതാര ഏറ്റവും തകർന്ന് പോയ ഘട്ടം പ്രഭുദേവയുമായുള്ള ബന്ധം തകർന്നപ്പോഴായിരുന്നു. താരത്തിന്റെ ജീവിതം മാറി മറിയുന്നത് ഈ ഘട്ടത്തിലാണ്. പ്രഭുദേവയുമായി കടുത്ത പ്രണയത്തിലായിരുന്നു നയൻതാര. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിൽ നയൻ‌താരയായിരുന്നു നായിക. ഈ അടുപ്പം വളർന്നു. പ്രഭുദേവയ്ക്ക് അന്ന് റംലത്ത് എന്ന ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ ഇതൊന്നും ഇവരെ പിന്നോട്ട് വലിച്ചില്ല. ഒരുമിച്ച് ജീവിക്കാൻ ഇവർ തീരുമാനിച്ചു. വ്യാപകമായി ഇവർക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകൾ വന്നു.

എന്നാൽ ഇത് ബന്ധത്തെ ബാധിച്ചില്ല. കരിയർ വിട്ട് പ്രഭുദേവയ്ക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ നയൻതാര തയ്യാറായി. അന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായിക നടിയാണ് നയൻതാര. തമിഴിലും തെലുങ്കിലും തുടരെ സിനിമകൾ ചെയ്യുന്നു. അതും തുടരെ സൂപ്പർതാര ചിത്രങ്ങൾ. എന്നാൽ ഇതിനേക്കാളും പ്രഭുദേവയ്ക്കൊപ്പമുള്ള ജീവിതത്തിനാണ് നയൻതാര പ്രാധാന്യം നൽകിയത്. ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രം പൂർത്തിയാക്കിയ ശേഷം ഇടവേളയെടുക്കാൻ നയൻതാര തീരുമാനിച്ചു.

Nayanthara  Prabhu Deva

എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോയത്. സിനിമ വിട്ട നയൻതാര പ്രഭുദേവയ്ക്കൊപ്പമുള്ള കു‌ടുംബ ജീവിതം സ്വപ്നം കണ്ടു. അപ്പോഴേക്കും പ്രഭുദേവ ആദ്യ വിവാഹ ബന്ധം പിരിഞ്ഞിരുന്നു. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നു. നയൻതാര കരിയർ വിടണമെന്ന കർശന നിബന്ധന പ്രഭുദേവയ്ക്കുണ്ടായിരുന്നു. ഇത് ഇരുവർക്കുമിടയിൽ പ്രശ്നമായി. ആദ്യ വിവാഹ ബന്ധത്തിലെ മക്കൾക്കായിരുന്നു പ്രഭുദേവ എന്നു പ്രഥമ പരി​ഗണന നൽകിയത്. ഇതും പ്രശ്നമായെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.

എന്താണ് പിരിഞ്ഞതിന് കാരണമെന്ന് ഇരുവരും എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ പ്രഭുദേവയുമായുള്ള ബ്രേക്കപ്പ് പ്രശ്ന കലുഷിതമായിരുന്നെന്ന് വ്യക്തമാണ്. നയൻതാരയ്ക്ക് ഇന്നും പ്രഭുദേവയോട് ഇക്കാര്യത്തിൽ നീരസമുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻ കാമുകൻ ചിമ്പുവുമായി നയൻതാര ബ്രേക്കപ്പായ ശേഷം പിന്നീട് സൗഹൃദത്തിലാകാൻ നയൻതാര തയ്യാറായിട്ടുണ്ട്. എന്നാൽ പ്രഭുദേവയുടെ കാര്യത്തിൽ അതുണ്ടായില്ല.

Nayanthara

അടുത്തിടെ പുറത്തിറങ്ങിയ നയൻതാരയുടെ ഡോക്യുമെന്ററിയിലെ പരാമർശത്തിൽ നിന്നും ഇത് വ്യക്തമാണ്. പ്രഭുദേവയുടെ നിർദ്ദേശ പ്രകാരമാണ് താൻ കരിയർ വി‍ട്ടതെന്ന് പരോക്ഷമായി നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. എനിക്ക് ഓപ്ഷനില്ലായിരുന്നു. നിനക്കിനി വർക്ക് ചെയ്യാനാകില്ല എന്നാണ് പറഞ്ഞത്. അന്ന് ജീവിതം മനസിലാക്കാനുള്ള പക്വതയില്ലായിരുന്നു. നമുക്ക് ചുറ്റുമുള്ളവർ എങ്ങനെയുള്ളവരാണെന്നും എന്താണ് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ഒരു മോശം ഘട്ടത്തിലൂടെ പോകുമ്പോഴേ തിരിച്ചറിയൂ. അതെന്നെ പൂർണമായും തകർത്തു.

ഞാനായിരുന്നില്ല പ്രശ്നമെന്ന് അവർ മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര അന്ന് പറഞ്ഞു. തെറ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല. ഒരുപക്ഷെ ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതതത്തിലെ കുറച്ച് വർഷങ്ങൾ കളയാതിരിക്കായിരുന്നു എന്ന ഖേദം തോന്നുന്നതിലും കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി. ഇന്ന് സംവിധായകൻ വിഘ്നേശ് ശിവനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നയൻതാര. ഇരട്ടക്കുട്ടികളാണ് ദമ്പതികൾക്ക് പിറന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. തന്റെ സിനിമാ കരിയറിന് വിഘ്നേശ് ശിവൻ പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് നയൻതാര നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X