India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴ് നടൻ പ്രേംജി അമരൻ യുവ ​ഗായികയുമായി പ്രണയത്തിൽ, വിവാഹം ഉടനെന്ന് റിപ്പോർട്ട്!

  |

  സംഗീത സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ ഗംഗൈ അമരന്റെ ഇളയ മകനും പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ സഹോദരനുമായ പ്രേംജി അമരൻ തമിഴ് സിനിമയിലെ അഭിനേതാവായും സംഗീത സംവിധായകനായും തന്റെ കരിയർ ആസ്വദിക്കുകയാണ്. നിരവധി കോമഡി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരം സിനിമാപ്രേമികൾ‌ക്ക് സുപരിചിതാണ്. 1997ൽ സിനിമ സംവിധാനം ചെയ്യാൻ പ്രേംജി ആരംഭിച്ചിരുന്നുവെങ്കിലും ഉദ്യമം വിജയം കണ്ടില്ലെന്ന് മാത്രമല്ല സിനിമ പാതി വഴിയിൽ നിന്നുപോകുകയും ചെയ്തിരുന്നു. ചിമ്പു സിനിമ വല്ലവനിലെ ലൂസ് പെണ്ണേ എന്ന ​ഗാനം മുമ്പ് പ്രേംജി റീമിക്സ് ചെയ്തപ്പോൾ വലിയ സ്വീകാര്യത ആസ്വാദകർക്കിടയിൽ നിന്ന് ലഭിച്ചിരുന്നു.

  Also Read: 'വാക്കിന് വിലകൽപ്പിച്ച് ഡികെയുടെ കോട്ട് അഴിച്ചുവെച്ച് പടിയിറങ്ങുന്നു'; ഹിറ്റ്ലറിൽ നിന്നും ഷാനവാസ് പിന്മാറി!

  വല്ലവൻ സിനിമയിലൂടെ തന്നെയാണ് പ്രേംജി സിനിമയിലേക്ക് അരങ്ങേറിയത്. ശേഷം പ്രേംജിയുടെ സഹോദരൻ വെങ്കട് പ്രഭുവിന്റെ സിനിമയിലും പ്രേംജി അഭിനയിച്ചു. ചെന്നൈ600028 എന്നായിരുന്നു ചിത്രത്തിന്റെ പേര്. സിനിമ വലിയ ​ഹിറ്റായിരുന്നു. പടം ബ്ലോക്ക് ബസ്റ്ററായതോടെ പ്രേംജി അവതരിപ്പിച്ച സീനുവെന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ശേഷം വെങ്കട് പ്രഭുവിന്റെ സരോജ എന്ന സിനിമയിലും പ്രേംജിക്ക് ഭാ​ഗമാകാൻ സാധിച്ചു. ​ഗോവയാണ് ശേഷം പ്രേംജി അഭിനയിച്ച സിനിമ. വെങ്കട് പ്രഭു തന്നെയായിരുന്നു യുവതാരങ്ങൾ അണിനിരന്ന ഈ സിനിമ സംവിധാനം ചെയ്തത്. മങ്കാത്ത, സേട്ടയ് തുടങ്ങിയ സിനിമകളിലാണ് പിന്നീട് പ്രേംജി അഭിനയിച്ചത്.

  Also Read: 'പൊലീസുകാരന്റെ മോനല്ലേ... ചോദ്യപേപ്പർ നേരത്തെ കിട്ടിക്കാണും, മിന്നൽ മുരളി നിരാശപ്പെടുത്തി'; നടൻ വിഷ്ണു വിശാൽ

  നോർത്ത് 24 കാതം എന്ന സിനിമയിലൂടെ പ്രേംജി മലയാളത്തിലും അരങ്ങേറിയിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മാനാട് ആണ് ഏറ്റവും അവസാനം പ്രേംജി അഭിനയിച്ച് റിലീസിനെത്തിയ സിനിമ. ചിത്രം സംവിധാനം ചെയ്തതും താരത്തിന്റെ സഹോദരൻ വെങ്കട് പ്രഭു തന്നെയായിരുന്നു. അശോക് സെൽവൻ നായകനാകുന്ന മൻമത ലീലയ് എന്ന സിനിമയ്ക്ക് വേണ്ടി സം​ഗീതമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പ്രേംജി. നാൽപത്തിരണ്ടിലും അവിവാഹിതനായ പ്രേംജി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതനാകുമെന്നുള്ള തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. യുവ ​ഗായികയാണ് താരത്തിന്റെ പ്രണയിനി. അടുത്തിടെ വിവാഹത്തെ കുറിച്ച് അഭിമുഖത്തിൽ വെച്ച് ചോദിച്ചപ്പോൾ തന്റെ കുടും തനിക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും താൻ ആ ഒരാൾക്കായി കാത്തിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരുന്നു.

  പ്രേംജി ഇപ്പോൾ തമിഴിലെ യുവ​ഗായിക വിനൈത ശിവകുമാറുമായി പ്രണയത്തിലാണ് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. വിനൈതയെ ചേർത്ത് നിർത്തി സെൽഫിക്ക് പോസ് ചെയ്യുന്ന പ്രേംജിയുടെ ചിത്രം അടുത്തിടെ മനോഹരമായ കുറിപ്പോടെ വിനൈത പങ്കുവെച്ചിരുന്നു. ഫോട്ടോ ഞൊടിയിടയിൽ വൈറലായി. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന റൂമറുകൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. 'നിന്റെ കണ്ണുകളിൽ നീ എന്നെ ചേർത്ത് പിടിച്ചിരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ഇരുട്ടിലും നിന്റെ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ നൃത്തം ചെയ്യും' എന്നാണ് പ്രേംജിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് വിനൈത കുറിച്ചത്.

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  ഇരുവരുടേയും പ്രണയം വെറും റൂമറുകൾ മാത്രമല്ലെന്നും താരങ്ങൾ വൈകാതെ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ തങ്ങൾ പ്രണയത്തിലാണ് എന്ന് കാര്യം ഇരുവരും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അതനാൽ കാതൽ സെയ് വേൻ എന്ന പോപ്പുലർ ​ഗാനത്തിലൂടെ തമിഴകത്ത് കാലുറപ്പിച്ച ​ഗായികയാണ് മുപ്പത്തിമൂന്നുകാരിയായ വിനൈത ശിവകുമാർ. തമിഴിലെ മനോഹരമായ യമെലഡി ​ഗാനങ്ങൾക്ക് കവർ സോങ് ഒരുക്കിയും ആസ്വദകർക്കിടയിൽ ശ്രദ്ധേയയായ ​ഗായിക കൂടിയാണ് വിനൈത.

  Read more about: tamil
  English summary
  Is Premgi Amaran In Love With Singer Vinaita? Latest Picture Of Couple Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X