ഉള്ളിൽ വന്ന് നോക്കിയാൽ മനസിലാകും; ചിമ്പുവുമായി പ്രണയത്തിൽ?; ശ്രദ്ധ നേടി സിദ്ധിയുടെ വാക്കുകൾ

കരിയറിൽ ശക്തമായ തിരിച്ച് വരവ് സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് ചിമ്പു. അടുത്തിടെയിറങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും നടന് സിനിമാ ലോകത്തുള്ള മോശം പ്രതിഛായ കരിയറിൽ വിലങ്ങ് തടിയാണ്. കോളിവുഡിലെ തിരക്കുള്ള താരമായിരുന്ന ചിമ്പുവിന് ഒരു ഘട്ടത്തിൽ അവസരങ്ങൾ ഇല്ലാതായതും ഇക്കാരണത്താലാണ്. ‌തമിഴകത്ത് മിക്കപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നട‌നുമാണ് ചിമ്പു.

കരിയറിലും ജീവിതത്തിലും ഉയർച്ച താഴ്ചകൾ ഒരുപാട് കണ്ട ചിമ്പു ഇത്തരം അഭ്യൂഹങ്ങളോടൊന്നും പൊതുവെ പ്രതികരിക്കാറില്ല. സിനിമാ രം​ഗത്തെ മുൻനിര നടിമാരുമായി പ്രണയത്തിലായിരുന്ന ചിമ്പുവിന് പക്ഷെ ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല. ഹൻസിക, നയൻതാര എന്നിവരുമായുള്ള പ്രണയവും വേർപിരിയലും വലിയ തോതിൽ ചർച്ചയായി. ചിമ്പു കരിയറിൽ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഹൻസികയുമായുള്ള പ്രണയം അവസാനിക്കുന്നത്.

Siddhi Idnani, Simbu

ഹൻസികയുമായുള്ള ബന്ധം തകർന്ന ശേഷം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം വിവരങ്ങൾ പുറത്തറിയാതിരിക്കാൻ ചിമ്പു ശ്രമിക്കുന്നുണ്ട്. പിന്നീടൊരിക്കലും താൻ പ്രണയിക്കുന്ന ആളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ചിമ്പു തയ്യാറായിട്ടില്ല. 41 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനാണ്. അടുത്തിടെ ന‌ടി സിദ്ധി ഇദ്നാനിയുമായി ചിമ്പു പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പരന്നിരുന്നു.

വെന്ത് തനിന്തന്ത് കാട് എന്ന സിനിമയിൽ ചിമ്പുവിനൊപ്പം സിദ്ധി ഇദ്നാനി അഭിനയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ​ഗോസിപ്പുകൾ പരന്നത്. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ​ഗോസിപ്പുകളെക്കുറിച്ച് അധികം ചിന്തിക്കേണ്ട കാര്യമില്ല. സിനിമാ ലോകത്തിനുള്ളിൽ വന്ന് നോക്കിയാൽ അവർ ഇങ്ങനെ പറയില്ല.

Siddhi Idnani, Simbu

​ഗോസിപ്പുകൾ സത്യമല്ലെങ്കിലും പലപ്പോഴും ആളുകൾ വിശ്വസിക്കുന്നു. ഇവ വായിക്കാൻ കൊള്ളാം, അത്രമാത്രം. ​ഗൗരവമായെടുക്കരുത്. തങ്ങളുടെ സിനിമകളെയാണ് ചർച്ചയാക്കേണ്ടതെന്നും സിദ്ധി ഇദ്നാനി വ്യക്തമാക്കി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയാണ് വെന്ത് തനിന്ത് കാട്. ​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സിദ്ധി ഇദ്നാനി ചിമ്പുവിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

ചിമ്പുവിൽ നിന്നും ചിലത് പഠിക്കാനുണ്ട്. ഇത്രയും പ്രശസ്തനായിട്ടും നടനെന്ന നിലയിൽ സ്വയം ചലഞ്ച് ചെയ്ത് മെച്ചപ്പെടുത്തുന്നു. ചിമ്പുവിനൊപ്പം ഇനിയും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അന്ന് സിദ്ധി ഇദ്നാനി വ്യക്തമാക്കി. ന‌ടി തമിഴിൽ ചെയ്ത ആദ്യ സിനിമയായിരുന്നു വെന്ത് തനിന്ത കാട്.

കഴിഞ്ഞ ദിവസമാണ് ചിമ്പുവിനെക്കുറിച്ച് മറ്റൊരു വാർത്ത പ്രചരിച്ചത്. നടൻ ഉടനെ വിവാഹിതനായേക്കുമെന്നായിരുന്നു വാർത്തകൾ. പിതാവ് ടി രാജേന്ദ്രന്റെ സുഹൃത്തായ ഫിലിം ഫിനാൻഷ്യറുടെ മകളാണ് വധുവെന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ചിമ്പു തയ്യാറായില്ല. വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് മുമ്പ് ചിമ്പു സംസാരിച്ചിട്ടുണ്ട്.

വിവാഹത്തിന് മാതാപിതാക്കൾ മക്കളെ നിർബന്ധിക്കരുതെന്നും അവരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും ചിമ്പു പറഞ്ഞു. അനുയോജ്യരായവരെ അവർ കണ്ടെത്തും. എല്ലാത്തിനും മുകളിൽ ശരിയായ സമയത്ത് അനുയോജ്യമായ പങ്കാളിയെ ദൈവം കാണിച്ച് തരുമെന്നും ചിമ്പു അന്ന് വ്യക്തമാക്കി. ‌

ചിമ്പുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം കഴിഞ്ഞ ദിവസമാണ് ചിമ്പുവുൾപ്പെടെ അഞ്ച് ന‌ടൻമാർക്കെതിരെ തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ റെഡ് കാർഡ് ചുമത്തിയത്. സിനിമയുമായി സഹകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.

Read more about: simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X