അദ്ദേഹത്തിന് അമർഷമുണ്ട്, പക്ഷെ ഒന്നും പറയാൻ പറ്റില്ല; ജ്യോതികയുടെ മാറ്റവും കുടുംബ ജീവിതവും; സബിത ജോസഫ്
സൂര്യയുടെയും ജ്യോതികയുടെയും കുടുംബ ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ഇരുവരും. വർഷങ്ങൾക്കിപ്പുറവും താര ദമ്പതികൾ സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്നു. എന്നാൽ ഇവരുടെ പ്രണയം മുന്നോട്ട് കൊണ്ട് പോകുക അത്ര എളുപ്പമായിരുന്നില്ല. സൂര്യയുടെ കുടുംബം ഈ പ്രണയ ബന്ധത്തെ എതിർത്തിരുന്നു. പ്രത്യേകിച്ചും സൂര്യയുടെ പിതാവ് ശിവകുമാർ.
സിനിമാ നടിയായ ജ്യോതിക മരുമകളാകുന്നതിൽ ഇദ്ദേഹത്തിന് താൽപര്യം ഇല്ലായിരുന്നു. മുംബൈക്കാരിയാണ് ജ്യോതിക. സൂര്യയും ജ്യോതികയും വളർന്ന് വന്ന പശ്ചാത്തലം വ്യത്യസ്തമാണ്. സൂര്യയുടെ ഭാര്യയായി തന്റെ കൂട്ടു കുടുംബത്തിലേക്ക് ഒതുങ്ങാൻ ജ്യോതികയ്ക്ക് സാധിക്കുമോ എന്ന് ശിവകുമാർ സംശയിച്ചു. എന്നാൽ അപ്പോഴേക്കും സൂര്യ-ജ്യോതിക പ്രണയം സിനിമാ ലോകത്ത് സംസാരമായിട്ടുണ്ട്. ശിവകുമാറിന്റെ സമ്മതം ലഭിച്ച ശേഷമാണ് സൂര്യ വിവാഹത്തിന് തയ്യാറായത്.

ചെന്നെെയിൽ നിന്നും മാറി മുംബൈയിലാണ് സൂര്യയും ജ്യോതികയും ഇന്ന് കഴിയുന്നത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ തന്റെ മാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കാൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ജ്യോതിക വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ജ്യോതിക ഫിലിംഫെയർ അവാർഡ് നിശയിൽ പങ്കെടുത്തത്. അവാർഡ് നെെെറ്റിൽ ജ്യോതിക ധരിച്ച വസ്ത്രത്തിന് നേരെ വിമർശനം വന്നു. ഇത്ര ഗ്ലാമറസായ വസ്ത്രത്തിൽ ജ്യോതികയെ പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറഞ്ഞത്.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്. ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതികയുടെ ഈ മാറ്റമെന്ന് സബിത ജോസഫ് പറയുന്നു. ജ്യോതിക ഇവിടെയായിരുന്നപ്പോൾ ഭർതൃപിതാവിന്റെയും ഭർതൃമാതാവിന്റെയും കൂടെയായിരുന്നു. മാത്രവുമല്ല 36 വയതിനിലെ എന്ന സിനിമയ്ക്ക് ശേഷം ഹോംലി ഇമേജാണ് ജ്യോതികയ്ക്കുള്ളത്.

തമിഴ്നാട്ടിൽ ഇമേജ് മറികടന്ന് പോകാൻ പറ്റില്ല. ഇത്തരം വസ്ത്രങ്ങൾ ഇവിടെ ധരിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ വിമർശനം വന്നേനെ. ശിവകുമാർ പ്രശ്നമുണ്ടാക്കും. ഒന്നാമതേ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ബന്ധമല്ലായിരുന്നു, തന്റെ സമുദായത്തിൽ നിന്നുള്ള കുടുംബിനിയായി കഴിയുന്ന പെൺകുട്ടിയെ മകന് വിവാഹം ചെയ്യിക്കാനാണ് ശിവകുമാർ ആഗ്രഹിച്ചത്. പക്ഷെ അത് സാധിച്ചില്ല.
മാധ്യമപ്രവർത്തകരോട് അന്ന് ശിവകുമാറിന് ദേഷ്യമായിരുന്നു. അവരെ വഴക്ക് പറഞ്ഞു. കാരണം പ്രണയ വാർത്തകൾ പുറത്ത് വന്നതോടെയാണ് ശിവകുമാറിന് ഈ ബന്ധത്തിന് സമ്മതിക്കേണ്ടി വന്നത്. എന്നാൽ രണ്ടാമത്തെ മരുമകൾ സ്വന്തം സമുദായത്തിൽ നിന്നുള്ള ധനികന്റെ മകളാണ്. അവരുടെ ജീവിതം നന്നായി പോകുന്നെന്നും സബിത ജോസഫ് പറയുന്നു. ജ്യോതികയുടെ വസ്ത്രധാരണത്തിൽ ശിവകുമാറിന് അമർഷം തോന്നുന്നുണ്ടാകാമെന്നും സബിത ജോസഫ് പറയുന്നു. ഉള്ളിൽ ദേഷ്യമുണ്ടാകും. പക്ഷെ പുറത്ത് പറയാനാകില്ല.
പറഞ്ഞാൽ കുടുംബത്തിനുള്ളിൽ കൂടുതൽ പ്രശ്നമാകുമെന്നും സബിത ജോസഫ് പറയുന്നു. ശിവകുമാറിനെക്കുറിച്ചും പണ്ട് ഗോസിപ്പ് വന്നിരുന്നു. എന്നാൽ നടിമാരെ വിവാഹം ചെയ്യാൻ ശിവകുമാർ തയ്യാറായില്ലെന്നും സബിത ജോസഫ് പറയുന്നു.ശിവകുമാറിന്റെ ചെറുപ്പ കാലത്ത് അച്ഛൻ മരിച്ചതാണ്. അമ്മയെയും തന്റെ കുടുംബത്തെയും നോക്കുന്ന ഭാര്യയെ അദ്ദേഹം ആഗ്രഹിച്ചു.
സിനിമാ നടിക്ക് അത് സാധിക്കില്ല. അതിനാൽ സാധാരണക്കാരിയെ വിവാഹം ചെയ്യുകയായിരുന്നെന്നും സബിത ജോസഫ് പറയുന്നു.


Click it and Unblock the Notifications