നടന്‍ വിശാല്‍ കാരണം വിവാഹം പോലും വെറുത്തു; ഒടുവില്‍ താരപുത്രി വരലക്ഷ്മി വിവാഹിതയാവുന്നതായി റിപ്പോര്‍ട്ട്

വരലക്ഷ്മിക്ക് 38 വയസ്സായി. അതുകൊണ്ട് എങ്ങനെയെങ്കിലും അവളെ വിവാഹം കഴിക്കണമെന്ന് ശരത്കുമാര്‍ ആഗ്രഹിക്കുന്നുണ്ട്

തമിഴ് സിനിമാലോകത്തെ പ്രമുഖനാണ് വിശാല്‍. നടന്‍ എന്നതിലുപരി സിനിമാക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന വിശാലിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. നേരത്തെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും നടന്റെ വിവാഹം മുടങ്ങി പോവുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു.

അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിശാലും നടി വരലക്ഷ്മിയും പ്രണയത്തിലായിരുന്നു. അന്ന് തെന്നിന്ത്യന്‍ സിനിമയിലെ പ്രധാന ചര്‍ച്ചവിഷയവും താരങ്ങളായിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും വിശാലും വരലക്ഷ്മിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട് വന്നു. എന്നാലിപ്പോള്‍ വരലക്ഷ്മി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

വിശാലിന്റെ വിവാഹനിശ്ചയം മുടങ്ങിയതും ഇരുവരും വിവാഹം കഴിക്കാതെ നില്‍ക്കുന്നതും വരലക്ഷ്മിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ പുതിയൊരു പ്രണയത്തിലായ വരലക്ഷ്മി അധികം വൈകാതെ വിവാഹിതയായേക്കുമെന്നും വിജയ് ടിവിയിലെ ഒരു സെലിബ്രിറ്റിയുമായി പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

varalakshmi-vishal

എപ്പോള്‍ വേണമെങ്കിലും വരലക്ഷ്മിയുടെ വിവാഹം കുടുംബാംഗങ്ങള്‍ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല വരലക്ഷ്മിയുടെ വരനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ വന്നിരിക്കുകയാണ്. വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് പ്രതാപാണ് വരന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് വരലക്ഷ്മിയോടൊപ്പം 'എനൈത് കൊണ്ടാല്‍ പാവം' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നാണ് വിവരം. ഇപ്പോള്‍ താരങ്ങള്‍ ഒരുമിച്ചാണ് യാത്രകളെന്നും എവിടെ പോയാലും ഒരുമിച്ചായിരിക്കുമെന്നും പറയപ്പെടുന്നു. ഇത് കൂടാതെ ഷൂട്ടിംഗ് കഴിഞ്ഞാലും കാത്തു നിന്ന് വരലക്ഷ്മിയെ കൂട്ടി കൊണ്ട് പോവുകയും ചെയ്യുന്നതൊക്കെ ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്.

varalakshmi

ഈ ബന്ധം തീര്‍ച്ചയായും വിവാഹത്തില്‍ അവസാനിക്കുമെന്നാണ് ആരാധകരും കരുതുന്നത്. നിലവില്‍ വരലക്ഷ്മിക്ക് 38 വയസ്സായി. അതുകൊണ്ട് എങ്ങനെയെങ്കിലും അവളെ വിവാഹം കഴിക്കണമെന്ന് ശരത്കുമാര്‍ ആഗ്രഹിക്കുന്നുണ്ട്. ശക്തമായൊരു പ്രണയം കൂടി വന്നതിനാല്‍ കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടയില്‍ വിശാലുമായി നടിയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെ പറ്റിയും കഥകള്‍ പ്രചരിക്കുകയാണ്. വിശാലിന്റെ ചതിയില്‍ പെടാതെ വരലക്ഷ്മി ഇത്തവണ വ്യക്തമായ തീരുമാനമെടുത്ത് വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമെന്നാണ് ആരാധകര്‍ പറയുന്നത്. വിശാലുമായിട്ടുള്ള പ്രണയമാണ് വരലക്ഷ്മിയുടെ ജീവിതത്തെ വല്ലാതെ ബാധിച്ച പ്രശ്‌നങ്ങളിലൊന്ന് എന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹമെന്ന സങ്കല്‍പ്പത്തോട് പോലും നടി അതൃപ്തി കാണിച്ചതിന് കാരണം വിശാലാണെന്നും പ്രചരിച്ചു.

varalakshmi-sarathkumar-

ആ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞ നടിയെ തമിഴിലുള്ള ഒരു യുവനടനാണ് വഴിതിരിച്ച് വിട്ടതെന്നും പറയപ്പെട്ടിരുന്നു. അദ്ദേഹം നല്‍കിയ നിര്‍ദ്ദേശത്തിലൂടെ നടി സിനിമകളിള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. നിലവില്‍ തമിഴിന് പുറമേ മലയാളത്തിലും തെലുങ്കിലുമടക്കം കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി.

തമിഴിലെ പ്രമുഖ നടന്‍ ശരത്കുമാറിന്റെ മൂത്തമകളാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളായ വരലക്ഷ്മി പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. 2012 മുതല്‍ അഭിനയ രംഗത്തുള്ള താരപുത്രി ആദ്യം വില്ലത്തി വേഷങ്ങളിലും പിന്നീട് പോലീസ് കഥാപാത്രങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച് തുടങ്ങി. പിന്നീട് കൈനിറയെ സിനിമകളാണ് വരലക്ഷ്മിയെ തേടി എത്തിയത്.

2023 ന്റെ തുടക്കത്തില്‍ തന്നെ അഞ്ചോളം സിനിമകളാണ് നടിയുടേതായി പുറത്ത് വന്നിരിക്കുന്നത്. തെലുങ്കില്‍ തന്നെ മൂന്ന് ഹിറ്റ് ചിത്രങ്ങളും രണ്ടെണ്ണം തമിഴിലുമാണ്. ഇനി തെലുങ്കിലൊരുക്കുന്ന ഹനുമാന്‍ എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഉടന്‍ വരാനിരിക്കുന്ന മൂവി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X