39ാം വയസ്സിലും തൃഷ വിവാഹം കഴിക്കാത്തതിന് കാരണം ജോത്സ്യൻ പറഞ്ഞ വാക്കുകളോ; ആശങ്കപ്പെട്ട് ആരാധകർ

തെന്നിന്ത്യൻ സിനിമകളിലെ പ്രിയപ്പെട്ട നടിയാണ് തൃഷ. 20 വർഷമായി സിനിമാ രം​ഗത്ത് തുടരുന്ന തൃഷയ്ക്ക് കരിയറിൽ ഇന്നും മുൻനിര നായിക നടിയായി തുടരാൻ കഴിയുന്നു. ഇതിനിടെ പല നടിമാർ വന്ന് പോയെങ്കിലും തൃഷയ്ക്ക് എന്നും തമിഴകത്ത് പ്രത്യേക സ്ഥാനം ലഭിച്ചു. വില്ലേജ് ഗേൾ ഇമേജിൽ ആദ്യ കാലത്ത് സിനിമകളിൽ തിളങ്ങിയ തൃഷ പിന്നീട് വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമായി. വിണ്ണെെത്താണ്ടി വരുവായ, കൊടി, 96 എന്നീ സിനിമകളിലെ തൃഷയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

കരിയറിൽ ഏറ്റവും മികച്ച കഥാപാത്രമാണ് ഇപ്പോൾ പൊന്നിയിൻ സെൽവനിലൂടെ തൃഷയ്ക്ക് ലഭിച്ചിരിക്കുന്നത്. തമിഴകത്തിന്റെ പൈതൃകം പേറുന്ന കുന്ദവി കഥാപാത്രത്ത അവതരിപ്പിക്കാൻ കൊതിക്കാത്ത നടിമാരില്ല. എന്നാൽ ഇതിന് അവസരം ലഭിച്ചത് തൃഷയ്ക്ക് മാത്രമാണ്. 39ാം വയസ്സിൽ തൃഷ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ കാഴ്ചയാണ്. ഈ പ്രായത്തിലും തൃഷ അവിവാഹിതയാണെന്നതാണ് മറ്റൊരു വസ്തുത.

2015 ൽ വിവാഹത്തിന് തുനിഞ്ഞെങ്കിലും നിശ്ചയിച്ച വിവാഹത്തിൽ നിന്നും തൃഷയും വരൻ വരുൺ മന്യനും പിൻമാറി. പിന്നീട് ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തൃഷ തയ്യാറായിട്ടില്ല. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തൃഷ തന്റെ സിം​ഗിൾ ജീവിതം ആസ്വദിക്കുകയാണ്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് തൃഷ.

 Trisha

ഏപ്രിൽ 28 ന് സിനിമ തിയറ്ററുകളിലെത്തും. പ്രൊമോഷൻ പരിപാടികൾക്ക് അതീവ സുന്ദരിയായെത്തുന്ന തൃഷ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്. തൃഷയുടെ അഴകിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ലെന്ന് ഏവരും പറയുന്നു. നടിയുടെ കല്യാണം നടക്കാത്തതാണ് ഇപ്പോൾ തമിഴകത്തെ സംസാരം.

ഇതേക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തൃഷയുടെ വിവാഹം നടക്കാത്തതിൽ ആരാധകർ വരെ ജോത്സ്യം നോക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

വരുൺ എന്ന വ്യക്തിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. അത് മുടങ്ങി. ഇതിനിടെ ആരാധകർ തൃഷയ്ക്ക് കല്യാണം നടക്കുമോ ഇല്ലയോ എന്നറിയാൻ‌ ജോത്സ്യം വരെ നോക്കി. ഒരു ജോത്സ്യൻ പറഞ്ഞത് ഈ യുവതി കല്യാണം കഴിച്ചാൽ അന്ന് ഫീൽഡ് ഔട്ട് ആവുമെന്നാണ്.

ഒരു പടം പോലും ഓടില്ലത്ര. ഇത്ര വർഷങ്ങൾക്ക് ശേഷവും കുന്ദവി എന്ന കഥാപാത്രം ചെയ്തു. അവരെ കണ്ടാൽ ഇപ്പോഴും ചെടിയിൽ പൂത്ത പൂവ് പോലുണ്ട്. പണ്ട് സിനിമകളുടെ പൂജയ്ക്ക് വെൽക്കം ​ഗേളായി തൃഷ നിന്നിരുന്നു. എവിഎമ്മിൽ രണ്ട് സിനിമകളുടെ പൂജയ്ക്ക് വെൽക്കം ​ഗേളായി നിന്നു. പിന്നീട് മോഡലിം​ഗിലേക്ക് പോയി.

 Trisha, Nayanthara

സിനിമയിലേക്ക് വന്ന് ഇത്രയും നാൾ നായികയായി നിൽക്കുന്നത് വലിയ കാര്യമാണ്. ​ആ ​ഗ്രേസ് കുറയാതെ നിലനിൽ‌ക്കുന്നു. പിഎസ്2 ചടങ്ങിന് കോയമ്പത്തൂരിൽ പോയപ്പോൾ അവർക്ക് അത്രയും ആരാധകരാണ്. തൃഷയുടെ മാർക്കറ്റ് കുറയ്ക്കാനാണ് നയൻതാരയെ കൊണ്ടു വന്നത്. അവർ രണ്ട് പേരും നിലനിന്നു. ഇടയിൽ തൃഷയ്ക്ക് ചില സിനിമകൾ പരാജയപ്പെട്ടു.

പൊന്നിയിൻ സെൽവന് ശേഷം തൃഷയുടെ കരിയർ ​ഗ്രാഫുയർന്നു. ഈ സമയത്ത് അവർ കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ സാധ്യതയേ ഇല്ല, ചെയ്യാർ ബാലു പറഞ്ഞു. പൊന്നിയിൻ സെൽവന് ശേഷം ലിയോയാണ് ആരാധകർ കാത്തിരിക്കുന്ന തൃഷയുടെ സിനിമ. ചിത്രത്തിൽ വിജയ് ആണ് നായകൻ.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X