ഹണിമൂണിന് ശേഷം അടങ്ങിയിരിക്കാന്‍ സാമന്തയ്ക്ക് വയ്യ, അടുത്ത സിനിമയില്‍ അഭിനയിക്കാനെരുങ്ങി നടി!!
വിവാഹശേഷം സിനിമയില്‍ നിന്നും പല നടിമാരും മാറി നിന്നിരുന്നെങ്കിലും തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത ഇക്കാര്യത്തില്‍ വ്യത്യസ്തയാണ്. നീണ്ട പ്രണയത്തിന് ശേഷം നാഗചൈതന്യയുമായുള്ള വിവാഹത്തിനും ഹണിമൂണിനും ശേഷം നേരെ ഏറ്റെടുത്ത സിനിമയുടെ തിരക്കുകളിലേക്കെത്തുകയായിരുന്നു.

സംവിധായകന്‍ പൊന്റാമിന്റെ അടുത്ത സിനിമയിലാണ് നായികയായി സാമന്ത അഭിനയിക്കാന്‍ പോവുന്നത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. ആദ്യമായാണ് സാമന്തയും ശിവകാര്‍ത്തികേയനും ഒരുമിച്ചഭിനയിക്കുന്നത്. സിനിമയിലേക്കായി തമിഴ്‌നാടിന്റെ പരമ്പരാഗത ആയോധനകലയായ സിലമ്പം സാമന്ത അഭ്യസിക്കുന്നുണ്ട്.
സിനിമയുടെ മറ്റൊരു പ്രത്യേകത സിമ്രാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതാണ്. മാത്രമല്ല മലയാളത്തില്‍ നിന്നും നടന്‍ ലാല്‍, നെപ്പോളിയന്‍, സൂരി, രാജേന്ദര്‍, യോഗി ബാബു, മനോബാല തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തും. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഡി ഇമ്മനാണ്. ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയായ വേലൈക്കാരന്‍ നാളെയാണ് തിയറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications