നിനക്കൊപ്പം മാത്രമല്ല, വിശാലിനൊപ്പവും ഇങ്ങനെ അഭിനയിക്കും; നയൻതാര ചിമ്പുവിനോട് ദേഷ്യം തീർത്തെന്ന് സംവിധായകൻ
നയൻതാരയുടെ ജീവിതത്തെക്കുറിച്ച് തുടരെ ഗോസിപ്പുകൾ വന്നത് നടൻ ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷമാണ്. ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ചിമ്പുവും നയൻതാരയും അടുക്കുന്നത്. കടുത്ത പ്രണയത്തിലായ ഇരുവരും അന്ന് വലിയ ചർച്ചയായി. വല്ലവൻ എന്ന സിനിമയിൽ ചിമ്പുവിനൊപ്പം അതീവ ഗ്ലാമറസായാണ് നയൻതാര അഭിനയിച്ചത്. ചിമ്പുവിനൊപ്പവുമുള്ള ചുംബന രംഗവും ശ്രദ്ധ നേടി. എന്നാൽ പിന്നീട് പ്രശ്ന കലുഷിതമായാണ് ഇവരുടെ ബന്ധം മുന്നോട്ട് പോയത്.

ചിമ്പുവുമായി വഴക്കിട്ട് പിരിഞ്ഞയുടനെയാണ് വിശാലിനൊപ്പം സത്യ എന്ന സിനിമ നയൻതാര ചെയ്യുന്നത്. അങ്ങേയറ്റം ഗ്ലാമറസായാണ് അതിൽ അഭിനയിച്ചത്. നിനക്കൊപ്പം മാത്രമല്ല ഇങ്ങനെ അഭിനയിക്കുക, വിശാലിനൊപ്പവും അഭിനയിക്കുമെന്ന് പറഞ്ഞ് നയൻതാര ചിമ്പുവിനോടുള്ള ദേഷ്യം തീർത്തതാണെന്ന് സംവിധായകൻ പറയുന്നു. ഇത് നയൻതാരയുടെ മാത്രം ചിന്തയല്ല. നിങ്ങളെന്ന വേദനിപ്പിച്ചെങ്കിൽ തിരിച്ച് എത്രമാത്രം വേദനിപ്പിക്കാമെന്ന് മിക്കവരും നോക്കുമെന്നും സംവിധായകൻ വാദിക്കുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നന്ദു.
നയൻതാരയെയും ചിമ്പുവിനെയും വെച്ച് കെട്ടവൻ എന്ന സിനിമ നന്ദു സംവിധാനം ചെയ്തിരുന്നു. എന്നാൽ ഈ സിനിമ ചില കാരണങ്ങളാൽ പൂർത്തിയായില്ല. നയൻതാര-ചിമ്പു പ്രണയത്തെക്കുറിച്ച് നേരത്തെയും നന്ദു സംസാരിച്ചിട്ടുണ്ട്. നയൻതാര ചിമ്പുവിനെ ഏറെ സ്നേഹിച്ചിരുന്നെന്ന് ഒരു അഭിമുഖത്തിൽ നന്ദു പറയുകയുണ്ടായി.

അവർ വഴക്കുണ്ടാക്കി പിരിഞ്ഞതല്ല. ഒരു ഘട്ടത്തിൽ പരസ്പരം ആലോചിച്ച് പിരിഞ്ഞതാണ്. വിവാഹ ജീവിതത്തിന് വേണ്ട പക്വതയില്ലെന്ന് മനസിലാക്കി. പരസ്പരം സംസാരിച്ച് പിരിയാൻ തീരുമാനിച്ചു. അതുകൊണ്ടാണ് ഇന്നും സുഹൃത്തുക്കളായി തുടരുന്നതെന്നും നന്ദു പറഞ്ഞു. ചിമ്പുവുമായി അകന്ന ശേഷമാണ് നയൻതാര പ്രഭുദേവയുമായി അടുക്കുന്നത്. മുൻ പ്രണയത്തേക്കാൾ ചർച്ചയായി ഈ ബന്ധം.
നയൻതാരയുമായി അടുക്കുമ്പോൾ പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ലത എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കിയതായിരുന്നു. നയൻതാരയുടെ കടന്ന് വരവോടെ ഈ ബന്ധം തകർന്നു. വലിയ തുക ജീവനാംശം നൽകിയ പ്രഭുദേവ വിവാഹബന്ധം പിരിഞ്ഞു. നയൻതാരയ്ക്കൊപ്പം ജീവിതവും ആരംഭിച്ചു. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെ രണ്ട് പേരും പിരിഞ്ഞു.


Click it and Unblock the Notifications











