»   » ഷൂട്ടിങ് സെറ്റില്‍ തൃഷ തലകറങ്ങി വീണു.. എന്താണ് സംഭവം; അമ്മ ഉമ വെളിപ്പെടുത്തുന്നു

ഷൂട്ടിങ് സെറ്റില്‍ തൃഷ തലകറങ്ങി വീണു.. എന്താണ് സംഭവം; അമ്മ ഉമ വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പാപ്പരാസികളുടെ സഹായം കൊണ്ട് പല തവണ മരിക്കേണ്ടി വന്ന സിനിമാ താരങ്ങളുണ്ട്. ചിലര്‍ക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്. അങ്ങനെ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ താരം തൃഷയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.

സുചിത്ര പുറത്തുവിട്ട തന്റെ സ്വകാര്യ ചിത്രങ്ങളെ കുറിച്ച് തൃഷ പ്രതികരിയ്ക്കുന്നു; ഇനിയുമുണ്ടോ ?

തൃഷയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്ന് ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുകയായിരുന്നു. ഇതിന് വിശദീകരണവുമായി നടിയുടെ അമ്മ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍.

വാര്‍ത്തകള്‍ പ്രചരിച്ചത്

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനിടയില്‍ തൃഷ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിച്ചിരുന്നില്ലത്രെ. തത്ഫലമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ സെറ്റില്‍ നടി തലകറങ്ങി വീഴുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഭക്ഷ്യവിഷബാധയാണെന്നും

സെറ്റില്‍ തലകറങ്ങി വീണതല്ല, ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് തൃഷയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്നും ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാര്‍ത്ത സത്യമല്ല

എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ് തൃഷയുടെ അമ്മ ഉമ. പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും, ഇത്തരം വ്യാജ വാര്‍ത്തകളില്‍ നിന്നും പിന്തിരിയണമെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞു.

തൃഷ മലേഷ്യയിലാണ്

തൃഷ ഇപ്പോള്‍ ഹൈദരാബാദിലല്ല ഉള്ളത്, മലേഷ്യയിലാണ്. അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടരിയ്ക്കുകയാണ് നടി എന്നും അമ്മ വ്യക്തമാക്കി.

പുതിയ ചിത്രങ്ങള്‍

സതുരംഗ വേട്ടൈ 2 ന് പുറമെ മോഹിനി, ഗര്‍ജനൈ, 1818, 96 എന്നീ ചിത്രങ്ങളിലും തൃഷ കരാറൊപ്പുവച്ചിട്ടുണ്ട്. ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറാനിരിയ്ക്കുകയാണ് തൃഷ.

English summary
Trisha's mother Uma said that her actress daughter is not hospitalised and acting with Arvindswami in Malaysia for the upcoming movie Sathuranga Vettai 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam