മകൻ സംസാരിക്കുന്നില്ല, ഈ​ഗോ പ്രശ്നം; പ്രശ്നങ്ങളൊഴിയാതെ വിജയ്; അച്ഛനോട് ചെയ്തതിന്റെ ഫലമെന്ന് വാദം

നടൻ വിജയുടെ മകൻ ജെയ്സൺ സഞ്ജയുടെ സംവിധാന രം​ഗത്തേക്കുള്ള കടന്ന് വരവ് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ മക്കൾ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത് പതിവാണെങ്കിലും സംവിധാന രം​ഗത്തേക്ക് വരുന്ന താരപുത്രൻമാർ കുറവാണ്. അതേസമയം ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണ് വിജയുടെ മകന് ലഭിച്ചിരിക്കുന്നത്. ആദ്യ ചിത്രം നിർമിക്കുന്നത് ബി​ഗ് ബജറ്റ് സിനിമകളുടെ പണിപ്പുരയായി അറിയപ്പെടുന്ന ലെെക പ്രൊഡക്ഷൻസാണ്.

സീനിയർ സംവിധായകർക്ക് പോലും ലഭിക്കാത്ത ഭാ​ഗ്യമാണ് ജെയ്സൺ സഞ്ജയ്ക്ക് ലഭിച്ചത്. അടുത്തിടെയാണ് അജിത്തിന്റെ പുതിയ സിനിമയുടെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശ് ശിവനെ ലൈക പ്രൊഡക്ഷൻസ് മാറ്റിയത്. കഥ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വിഘ്നേശിന് പകരം മ​ഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കൊണ്ട് വന്നു. ഇൻഡസ്ട്രിയിൽ പേരെടുത്ത വിഘ്നേശ് ശിവനെ പോലും മാറ്റി നിർത്താൻ കെൽപ്പുള്ള പ്രൊഡക്ഷൻ ഹൗസിന് വേണ്ടിയാണ് വിജയുടെ മകൻ ആദ്യമായി സംവിധായകനാകാൻ പോകുന്നത്.

Vijay

ഇതിൽ ആരാധകർക്കുള്ള സന്തോഷം ചെറുതല്ല. വിജയ്നെയും മകൻ ജെയ്സൺ സഞ്ജയ്നെയും കുറിച്ച് നിർമാതാവ് ആർഎസ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജെയ്സൺ സഞ്ജയുടെ കടന്ന് വരവിനെ രണ്ട് തരത്തിൽ കാണാമെന്ന് ഇദ്ദേഹം പറയുന്നു. ഒരു തരത്തിൽ നോക്കിയാൽ ഇത് നെപ്പോട്ടിസമാണ്. മറ്റൊരു തരത്തിൽ നോക്കിയാൽ അതിന് അർ​ഹതയുണ്ട്. വിദേശത്ത് സിനിമാ പഠനം കഴിഞ്ഞാണ് മകൻ വരുന്നതെന്നും അന്തനൻ ചൂണ്ടിക്കാട്ടി.

മകനെടുത്ത ഷോർട്ട് ഫിലിം കണ്ടു. മേക്കിം​ഗ് നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അന്തനൻ വിജയും മകനും തമ്മിൽ ചില ഈ​ഗോ പ്രശ്നങ്ങൾ ഉണ്ടെന്നും പറയുന്നു. വിജയ് തന്റെ അച്ഛനോട് സംസാരിക്കാതിരിക്കുന്നത് പോലെ നടനോട് മകനും സംസാരിക്കുന്നില്ല. സ്വന്തം അധ്വാനത്തിൽ ഒരു നിലയിലെത്തണമെന്നാണ് മകൻ ആ​ഗ്രഹിക്കുന്നത്. മകൻ കരാറിൽ ഒപ്പു വെക്കുമ്പോൾ വിജയ് ഒപ്പമില്ലായിരുന്നു. വിജയ് അറിയാതെയാണ് ഇതെല്ലാം നടന്നതെന്നും അന്തനൻ വാദിച്ചു.

Vijay

തമിഴ്നാട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ഈ വാർത്ത ചർച്ചയാകുന്നുണ്ട്. വിജയും ഭാര്യ സം​ഗീതയും അകന്നിരിക്കാമെന്നും ഇതിനാലാണ് മകൻ വിജയോനോട് അകലം കാണിക്കുന്നതെന്നും വാദമുണ്ട്. നടനും സം​ഗീതയും പിരിയുന്നു എന്ന് നാളുകളായി തുടരുന്ന ​ഗോസിപ്പാണ്. വിജയ് അച്ഛൻ എസ്എ ചന്ദ്രശേഖറിനോട് ചെയ്തത് മകൻ വിജയ്നോട് ചെയ്യുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. വിജയും പിതാവും തമ്മിൽ അസ്വാര്യങ്ങളാണെന്ന് തമിഴകത്ത് സംസാരമുണ്ട്.

നടൻ രാഷ്ട്രീയ പ്രവേശന നീക്കങ്ങൾ സജീവമാക്കിയിരിക്കെ പോലും അച്ഛനെ ഒപ്പം കാണുന്നില്ല. നടനെ ഇന്നത്തെ നിലയിലേക്ക് വളർത്തിയതിൽ പ്രധാന പങ്കുവ​​ഹിച്ചത് പിതാവാണ്. എന്നാൽ പിന്നീട് ഇരുവരും അകന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ‌ കുറച്ച് വർഷങ്ങൾക്ക് മുമ്പ് എസ് എ ചന്ദ്രശേഖർ ശ്രമിച്ചിരുന്നു. ഇതിനെ വിജയ് എതിർത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. അച്ഛനെതിരെ നടൻ പരാതി നൽകുന്ന സാഹചര്യവും ഉണ്ടായി.

അതേസമയം വിജയും പിതാവും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് നടന്റെ അമ്മ ശോഭ ചന്ദ്രശേഖർ പറയുന്നത്. പക്ഷെ അഭ്യൂഹങ്ങളെ തള്ളിക്കളയാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നത്. ലിയോയാണ് വിജയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X