രണ്ടാമത്തെ ഭാര്യയും പ്രശ്‌നമായോ? വിവാഹമോചനമെന്ന് സൂചന നല്‍കി നടന്‍ വിഷ്ണു വിശാല്‍, പോസ്റ്റ് വൈറലാവുന്നു

രാക്ഷസന്‍ സിനിമയിലെ പോലീസ് വേഷത്തില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് വിഷ്ണു വിശാല്‍. പിന്നീട് താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പ്രമുഖ ബാഡ്മിന്റന്‍ താരമായ ജ്വാല ഗുട്ടയും വിഷ്ണുവും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ജ്വാലയുമായിട്ടുള്ള നടന്റെ പ്രണയകഥ പുറത്ത് വരുന്നത്.

ഒടുവില്‍ 2021 ല്‍ താരങ്ങള്‍ വിവാഹിതരായി. വിവാഹത്തിനോട് അനുബന്ധിച്ച് സന്തുഷ്ടമായ ബന്ധത്തെ പറ്റി വിഷ്ണുവും ജ്വാലയും സംസാരിച്ചിരുന്നു. എന്നാല്‍ താരദമ്പതിമാര്‍ക്കിടയില്‍ കാര്യങ്ങള്‍ അത്ര നന്നായിട്ടല്ല പോകുന്നതെന്നാണ് പുതിയ വിവരം.

വിഷ്ണു രണ്ടാമതും വിവാഹമോചിതനാവാന്‍ പോവുകയാണോന്നും ജ്വാലയുമായി അകന്നോ എന്നുള്ള ചോദ്യങ്ങളുമാണ് കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് കാരണം നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ്.

 vishnu-vishal

സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള വിഷ്ണു ഏറ്റവും പുതിയതായി വിമര്‍ശനാത്മകമായൊരു എഴുത്താണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'ഇതൊന്നും സാരമില്ല, ഞാന്‍ വീണ്ടും ശ്രമിച്ചു, എന്നാല്‍ വീണ്ടും പരാജിതനായി, വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്', എന്നുമാണ് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണു പറയുന്നത്. ജീവിത പാഠങ്ങള്‍ എന്ന് അദ്ദേഹം ഹാഷ്ടാഗില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

നടന്റെ പോസ്റ്റ് വന്നതിന് പിന്നാലെ രണ്ടാമത്തെ ഡിവോഴ്‌സിന്റെ കാര്യവും തീരുമാനത്തിലെത്തിയെന്ന് പറഞ്ഞാണ് ചിലര്‍ എത്തുന്നത്. നടന്‍ പറയാന്‍ ഉദ്ദേശിച്ചത് വിവാഹബന്ധത്തിലെ താളപ്പിഴ തന്നെയാണെന്നാണ് ആരാധകരുടെയും നിഗമനം.

എന്തായാലും വിഷ്ണുവിനും ജ്വാലയ്ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. അത്രയധികം സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ക്കിടയില്‍ പുതിയ പ്രശ്‌നമെന്താണെന്നും ചോദ്യം ഉയരുന്നുണ്ട്.

 vishnu-vishal

ജ്വാലയുമായി പരിചയത്തിലാവുന്നതിന് മുന്‍പ് വിഷ്ണു വിവാഹിതനായിരുന്നു. 2010 ലാണ് വിഷ്ണു വിശാലും രജനി എന്ന പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം നടക്കുന്നത്. ദമ്പതിമാര്‍ക്ക് ആര്യന്‍ എന്ന പേരില്‍ ഒരു മകനുമുണ്ട്. എട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വിഷ്ണു രജനിയുമായി വേര്‍പിരിയുന്നത്. 2018-ല്‍ നിയമപരമായി തന്നെ ഇരുവരും വിവാഹമോചിതരായി.

ഇതിന് ശേഷമാണ് ജ്വാല ഗുട്ടയുമായിട്ടുള്ള സൗഹൃദം പ്രണയമാവുന്നത്. ഇരുവരും വിവാഹം കഴിച്ചേക്കുമെന്ന് നിരന്തരം ഗോസിപ്പുകളുണ്ടായിരുന്നു. ഒടുവില്‍ വിവാഹനിശ്ചയം രഹസ്യമായി നടത്തുകയും ചെയ്തു.

2021 ലാണ് താരങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാവുന്നത്. അന്ന് സോഷ്യല്‍ മീഡിയയുടെ അടക്കം എല്ലാവിധ പിന്തുണയോടും കൂടിയായിരുന്നു താരവിവാഹം. എന്നിട്ട് രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാവുന്നതിന് മുന്‍പ് വേര്‍പിരിയില്‍ വാര്‍ത്ത വന്നതോടെ ആരാധകരും നിരാശയിലായി.

ജീവിതത്തിലെ ഓരോ പാഠങ്ങള്‍ പഠിച്ചു എന്നത് കൊണ്ടും പഴയ ബന്ധത്തെ കൂടി ഉള്‍പ്പെടുത്തി നടന്‍ സംസാരിച്ചതുമാണ് ആരാധകരെ പോലും അമ്പരപ്പിലാക്കിയിരിക്കുന്നത്. വൈകാതെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

തമിഴ് സിനിമയില്‍ നിന്ന് വ്യത്യസ്തമായ നായക വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് വിഷ്ണു വിശാല്‍. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്. ഖാട്ട ഗുസ്തിയാണ് അവസാനം വിഷ്ണുവിന്റേതായി റിലീസിനെത്തിയ മൂവി.

ഇനി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന സിനിമയിലാണ് നടന്‍ അഭിനയിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും കെമിയോ റോളില്‍ അഭിനയിക്കുന്ന സിനിമയാണിത്. തിരുവണ്ണാമലയില്‍ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X