»   » തമിഴ് സംവിധായകന്‍ ശാരീരികമായി പീഡിപ്പിച്ചു എന്ന് മലയാളി നടി!!

തമിഴ് സംവിധായകന്‍ ശാരീരികമായി പീഡിപ്പിച്ചു എന്ന് മലയാളി നടി!!

Written By:
Subscribe to Filmibeat Malayalam

സതുരംഗ വേട്ടെ എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ ഇഷാര നായര്‍ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അടുത്ത ചിത്രമായ എങ്കടാ ഇറുന്തീങ്ക ഇവ്വളവു നാളാ (ഇത്രയും നാളായി എവിടെയായിരുന്നു) എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയും കൈപ്പറ്റി നടി സ്ഥലം വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി വിവാദത്തിലായിരുന്നു.

ചിത്രത്തില്‍ അഭിനയിക്കാത്തതിന് കാരണം വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇഷാര. പുകുതി ഘട്ടം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ടിങിന് പോകാന്‍ തനിയ്ക്ക് ഭയമാണെന്ന് നടി പറയുന്നു. ചിത്രത്തിന് വേണ്ടി ആറ് മാസത്തെ ഡേറ്റായിരുന്നു ഇഷാര നല്‍കിയത്. എന്നാല്‍ നാല് മാസത്തിനിടെ തന്റെ ഭാഗം ഷൂട്ട് ചെയ്തത് വെറും രണ്ട് ദിവസമാണെന്ന് ഇഷാര പറഞ്ഞു.

 ishaara-nair

മാത്രമല്ല സംവിധായകന്റെ പെരുമാറ്റവും അത്ര നല്ലതല്ല. എടീ പോടീ എന്നൊക്കെയാണ് സെറ്റില്‍ വിളിച്ചിരുന്നത്. സീന്‍ വിവരിച്ചു തരുന്നത് വൃത്തികെട്ട രീതിയിലാണ്. അത് തുറന്ന് പറയാന്‍ പോലും എനിക്ക് ബുദ്ധിമുട്ടാണ്. ശരീരത്തില്‍ തൊട്ടുകൊണ്ടാണ് സീന്‍ വിവരിയ്ക്കുന്നത്. ഭിത്തിയില്‍ തള്ളിക്കൊണ്ടുപോയി ചെയ്തു കാണിക്കാന്‍ ആവശ്യപ്പെടും. ഒട്ടും പ്രൊഫഷണലല്ല എന്നാണ് ഇഷാര പറയുന്നത്.

ഇവരുടെ ആദ്യ ചിത്രമായാതിനാലാണ് നടികര്‍ സംഘത്തില്‍ പരാതി പറയാതിരുന്നതെന്ന് നടി പറഞ്ഞു. ഈ സിനിമയില്‍ ഞാനെനി പ്രവൃത്തിയ്ക്കില്ല. അവര്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് പറയുന്നതെന്നും അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും ഇഷാര പറഞ്ഞു. എന്നാല്‍ ഇഷാരയുടെ വാദം സംവിധായകന്‍ കെവിന്‍ നിഷേധിക്കുകയാണ്.

-
-
-
-
-
-
-
-
-
-
English summary
'Sathuranga Vettai' Actress Ishaara Says She Was Subjected To Physical & Verbal Abuse

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam