അത്രയും പ്രശ്നങ്ങൾ, നിർത്താമെന്ന് പ്രൊഡ്യൂസർ; കമൽ സാറിന് സാധാരണ സീൻ പറ്റില്ല; ദശാവതാരത്തിന് പിന്നിൽ

പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് 2008 ൽ പുറത്തിറങ്ങിയ ദശാവതാരം. കമൽ ഹാസൻ അവിസ്മരണീയ പ്രകട‌നം കാഴ്ച വെച്ച ദശാവതാരം അക്കാലത്ത് പ്രേക്ഷകർക്ക് അത്ഭുതമായിരുന്നു. പത്ത് കഥാപാത്രങ്ങളെയാണ് ഈ സിനിമയിൽ നടൻ അവതരിപ്പിച്ചത്. ഐതിഹ്യവും സയൻസുമെല്ലാം ഇടകലർന്ന ദശാവതാരം പ്രേക്ഷകർക്ക് പുതുമയുള്ള ദൃശ്യാനുഭവമായി. കമൽ ഹാസൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്.

കെഎസ് രവികുമാർ സംവിധായകനും. മൂന്ന് വർഷത്തോളം ദശാവതാരത്തിന്റെ പ്രൊഡക്ഷൻ നീണ്ട് പോയിട്ടുണ്ട്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കെഎസ് രവികുമാർ. ടൂറിം​ഗ് ടാക്കീസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഓർമകൾ പങ്കുവെച്ചത്. തന്റെ കരിയറിൽ ഏറെ വെല്ലുവിളി നേരിട്ട സിനിമയായിരുന്നു ദശാവതാരമെന്ന് കെഎസ് രവികുമാർ വ്യക്തമാക്കി.

KS Ravikumar

ഏറ്റവും ബുദ്ധിമുട്ട് ഷൂട്ട് ചെയ്തത് ദശാവതാരമാണ്. അത്രയും പ്രശ്നങ്ങൾ ഷൂട്ടിം​ഗിനിടെ നടന്നിട്ടുണ്ട്. ഇടയ്ക്ക് പ്രൊഡ്യൂസർ ഈ പടം വേണ്ടെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. 15 കോടിക്ക് തുടങ്ങിയ സിനിമയ്ക്ക് 45 കോടി ചെലവ് വന്നു. മൂന്നിരട്ടി വർധന. ഇന്നത്തെ കാലത്ത് അത് വലിയ കാര്യമല്ല. ദശാവതാരത്തിലെ ഓരോ കഥാപാത്രവും ചലഞ്ചിം​ഗ് ആയിരുന്നു. ചലഞ്ചിം​ഗ് ഇല്ലാതെ സാധാരണ പോലെ തോന്നിയാൽ കമൽ സർ ഇനിയും അത് എങ്ങനെ സങ്കീർണമാക്കാം എന്ന് നോക്കും.

അദ്ദേഹത്തെ തൂക്കി നിർത്തി ശിക്ഷിക്കുന്ന സീൻ ആദ്യം അങ്ങനെ ആയിരുന്നില്ല. സാധാരണ പോലെ ഒരു സീനായിരുന്നു. എന്നാൽ കമൽ ഹാസൻ ഈ സീൻ മാറ്റാൻ നിർദ്ദേശിച്ചെന്നും കെഎസ് രവികുമാർ പറഞ്ഞു. ഓരോ കഥാപാത്രങ്ങളും ഓരോ ഷെഡ്യൂൾ പോലെയായിരുന്നു. ഞാൻ അത്രയും ബഡ്ജറ്റിൽ അതുവരെയും സിനിമ ചെയ്തിരുന്നില്ല. 15 കോടിക്ക് പോലും സിനിമ ചെയ്തിരുന്നില്ല.

KS Ravikumar About Dasavatharam

എന്നാൽ സിനിമ റിലീസ് ചെയ്ത് ആദ്യ റണ്ണിൽ തന്നെ 68 കോടി രൂപ കലക്ട് ചെയ്തു. ആ കാലത്ത് അത് വലിയ തുകയാണെന്നും കെഎസ് രവികുമാർ ചൂണ്ടിക്കാട്ടി. അക്കാലത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രമായിരുന്നു ദശാവതാരം. ആ​ഗോള തലത്തിൽ 200 കോടി രൂപ കലക്ട് ചെയ്ത ആദ്യ തമിഴ് സിനിമയാണ് ദശാവതാരം.

അസിൻ, മല്ലിക ഷെരാവത്ത്, നെപ്പോളിയൻ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരന്നിട്ടുണ്ട്. നടൻ നാ​ഗേഷ് അവസാനമായി അഭിനയിച്ച സിനിമയുമാണ് ദശാവതാരം. കമൽ ഹാസനെ നായകനാക്കി കെഎസ് രവികുമാർ സംവിധാനം ചെയ്ത നാലാമത്തെ സിനിമയാണിത്.

അവൈ ഷൺമുഖി, തെന്നാലി, പഞ്ചതന്ത്രം എന്നിവയാണ് ദശാവതാരത്തിന് മുമ്പ് ഇവരൊരുമിച്ച് എത്തിയ സിനിമ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നാല് സിനിമകളും വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. തമിഴ് സിനിമാ ലോകത്തിന് എന്നും പുതുമകൾ സമ്മാനിക്കാൻ ശ്രമിച്ച കമൽ ഹാസന്റെ കരിയറിൽ ഇന്നും ചർച്ചയാകുന്ന സിനിമയായി ദശാവതാരം നിലനിൽക്കുന്നു.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X