For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ യില്‍ ഞാന്‍ ചെയ്തത് മറ്റൊരു നടന് ഇനി സാധിക്കില്ല: വിക്രം

    By Aswathi
    |

    വിക്രം എന്ന നടന്റെ കഠിന പ്രയത്‌നവും ആത്മ സമര്‍പ്പണവുമാണ് എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ചിത്രം എത്ര മുകളിലാണെങ്കിലും അതില്‍ വിക്രമിന്റെ പെര്‍ഫോമന്‍സ് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. പക്ഷെ വിക്രമിന്റെ ഈ കഠിന പ്രയത്‌നം മറ്റൊരു നടന് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍, ആര് ഏറ്റെടുക്കും എന്ന മറുചോദ്യവും ഉയരും

    എന്ന ചിത്രത്തിന് വേണ്ടി കഷ്ടപ്പെട്ടതില്‍ വിക്രമിന് ഒരു വേദനയും ഇല്ല. ഓരോ സ്‌റ്റേജിലും ബോഡി ബില്‍ഡ് ചെയ്യുന്നതും, കഥാപാത്രങ്ങള്‍ക്കനുസരിച്ച് അത് മാറ്റുന്നതും വളരെ പ്രയാസമായിരുന്നെങ്കിലും താനതൊക്കെ ആസ്വദിക്കുകയായിരുന്നെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വിക്രം പറഞ്ഞത്.

    vikram

    പക്ഷെ താന്‍ ചിത്രത്തിന് വേണ്ടി ചെയ്തത് ഇനിയൊരു നടന് ചെയ്യാന്‍ സാധിക്കില്ലെന്ന് വിക്രം പറഞ്ഞു. എന്തിനേറെ, ഇനിയൊന്ന് പിന്നോട്ട് ചിന്തിച്ചാല്‍ തനിക്ക് പോലും കഴിയില്ലെന്ന് വിക്രം പറയുന്നു.

    ആദ്യം ഷൂട്ട് ചെയ്തത് ബോഡി ബില്‍ഡറുടെ വേഷമാണ്. അതിന് വേണ്ടി ജിമ്മില്‍ പോയി ശരിക്കുള്ള ബോഡി ബില്‍ഡറായി മാറണമായിരുന്നു. രണ്ടാമതാണ് മോഡലായ ലി യുടെ പോര്‍ഷന്‍ ചെയ്തത്. അതായിരുന്നു കുറച്ചുകൂടെ ബുദ്ധിമുട്ട്. മുഖം ഫ്രഷായിരിക്കണം. അതേമയം ബോഡി മെയിന്റൈന്‍ ചെയ്യണം.

    ഏറ്റവും ഒടുവിലാണ് കൂനന്റെ വേഷം ചെയ്തത്. കൂനന് വേണ്ടിയാണ് ഏറ്റവും കഷ്ടപ്പെട്ടത്. നന്നായി മെലിഞ്ഞു. ഭക്ഷണം കുറച്ചു. വെള്ളം കുടിക്കുമായിരുന്നില്ല. കൂനന് വേണ്ടി ശബ്ദം നല്‍കിയതും ശ്രമകരമായിരുന്നു- വിക്രം പറഞ്ഞു.

    English summary
    Being a honest man that he is, Chiyaan Vikram in his latest interview admitted that it is indeed difficult for any actor to replicate what he did in his latest release I. He went on to say that it would also be difficult for himself to repeat his own act of transforming his body to such extremes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X