സെന്‍സര്‍ ബോര്‍ഡിന് കളയാൻ സിനിമയില്‍ ഒന്നുമില്ല! ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി വേലൈക്കാരന്‍!!
ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലിന്‍ യു സര്‍ട്ടിഫിക്ക്റ്റ് കിട്ടിയിരിക്കുകയാണ്. സിനിമയില്‍ നിന്നും ഒരു രംഗം പോലും ഒഴിവാക്കേണ്ടി വന്നിട്ടില്ലെന്നുള്ളതാണ് പ്രത്യേകത.
ഈ മാസം റിലീസിനെത്താന്‍ പോവുന്ന സിനിമയില്‍ ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തനി ഒരുവന്‍ എന്ന സിനിമയുമായി സാമ്യം ഉള്ള സാമുഹിക വിഷയത്തെ കുറിച്ചാണ് വേലൈക്കാരന്‍ എന്ന സിനിമയിലൂടെ പറയാന്‍ പോവുന്നത്.

വേലൈക്കാരന്‍
സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ വേലൈക്കാരന്‍ റിലീസിന് വേണ്ടി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റായിരുന്നു.

സിനിമ ഇങ്ങനെയായിരിക്കും
തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. തനി ഒരുവന്‍ എന്ന സിനിമയുമായി സാമ്യം ഉള്ള സാമുഹിക വിഷയത്തെ കുറിച്ചാണ് ചിത്രത്തിലൂടെ പറയാന്‍ പോവുന്നത്. മെഡിക്കല്‍ മാഫിയെ കുറിച്ചുള്ള കാര്യങ്ങളും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫഹദിന്റെ തമിഴ് സിനിമ
ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. ഫഹദ് വില്ലന്‍ വേഷത്തിലാണ് ചിത്രത്തിലഭിനയിക്കുന്നതെന്നാണ് പറയുന്നത്. സിനിമയില്‍ ശിവകാര്‍ത്തികേയനാണ്.

മേക്കിംഗ് വീഡിയോ
സിനിമയുടെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സിനിമയുടെ ബാക്ക് ഗ്രാന്‍ഡായ തെരുവായിരുന്നു സിനിമയിലെ പ്രധാന ഘടകം. എന്നാല്‍ അത് ഒര്‍ജിനലിനെ വെല്ലുന്ന തരത്തില്‍ സെറ്റിടുകയായിരുന്നു. അതിന് വേണ്ടി 71 ഏക്കറിലായി ഒരു തെരുവ് ഒരുക്കുകയായിരുന്നു.


Click it and Unblock the Notifications