twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു! എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

    By Midhun Raj
    |

    രാക്ഷസന്‍ എന്ന വിജയചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് വിഷ്ണു വിശാല്‍. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ വിജയമായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായുളള പ്രണയത്തിലൂടെയാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

    അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിഷ്ണുവും ജ്വാലയും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. ആദ്യ ഭാര്യയുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് ജ്വാലയുമായുളള പ്രണയത്തെ കുറിച്ച് വിഷ്ണു വിശാല്‍ തുറന്നുപറഞ്ഞത്.

    വിവാഹ മോചനത്തിന് ശേഷമാണ്

    വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ ജ്വാല ഗുട്ടയെ കാണുന്നതെന്നും അടുത്ത് സമയം ചിലവഴിക്കുന്നതെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു. അവള്‍ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളില്‍ എന്നെ ആകര്‍ഷിച്ചത്. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ് . ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി.

    എല്ലാം നന്നായി പോകുന്നു

    എല്ലാം നന്നായി പോകുന്നു എന്നും മുന്‍പ് നടന്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം വിഷ്ണുവുമായുളള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്ന് മുന്‍പ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞിരുന്നു പറഞ്ഞിരുന്നു.

    ഇപ്പോഴിതാ ജ്വാലയുടെ

    ഇപ്പോഴിതാ ജ്വാലയുടെ 37ാം ജന്മദിനത്തില്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ച സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ വിഷ്ണു തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജ്വാലയുടെ വിരലില്‍ മോതിരം അണിയിച്ചുളള ചിത്രങ്ങളാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    Recommended Video

    Tribute To A Legend | Happy Birthday Mammookka | Oneindia Malayalam
    ജ്വാലയ്ക്ക് പിറന്നാളാശംസകള്‍

    ജ്വാലയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് വിഷ്ണു വിശാല്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത് ജീവിതത്തിലെ പുതിയ തുടക്കമാണെന്നും എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിഷ്ണുവിന്റെ ട്വീറ്റ് ജ്വാല ഗുട്ട റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    വളരെ യാദൃശ്ചികമായാണ്

    വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല ഗുട്ട പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

    ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും

    ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും ചെന്നൈയിലുളള വിഷ്ണു ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്. ഹൈദാരാബാദിന് പുറത്തുളള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കി തന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. വിഷ്ണുവിനെ കുറിച്ച് ജ്വാല പറഞ്ഞ വാക്കുകളാണിവ.

    Read more about: vishnu vishal
    English summary
    It's Official Now, Vishnu Vishal Engaged To Girl Friend Jwala Gutta On Her 37th Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X