ഉത്തമ വില്ലന്റെ റിലീസ് തീരുമാനമായി
ഉലകനായകന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തമ വില്ലന്‍ ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും. കമല്‍ ഹസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമല്‍ ഹസന്റെ അടുത്ത സുഹൃത്തും നടനുമായ രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു തീയേറ്റര്‍ കലാകാരന്റെയും സിനിമ സൂപ്പര്‍ സ്റ്റാറിന്റെയും വേഷത്തിലാണ് കമല്‍ ഹാസന്‍ അഭിനയിക്കുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജയറാം, ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വ്വതി, പാര്‍വ്വതി നായര്‍ ഉര്‍വശി അങ്ങനെ നീളുന്നു താരനിര.

അന്തരിച്ച മഹാസംവിധായകന്‍ കെ ബാലചന്ദ്രന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംവിധായകനും കമലിന്റെ ഗുരുവുമായ കെ ബാലചന്ദ്രന്‍ മരിയ്ക്കുന്നതിന് മുമ്പ് അഭിനയിച്ച ചിത്രം കൂടെയാണ് ഉത്തമ വില്ലന്‍.
ക്‌ളൈമാക്‌സ് രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചരുന്ന ഒരു കലാകാരന്റെ വേഷം കമല്‍ ചെയ്യുന്നതിനാല്‍ തന്നെ ചരിത്രപരമായി ഏറെ കാര്യങ്ങള്‍ ചിത്രം പരമാര്‍ശിയ്ക്കുന്നുണ്ട്. ലിങ്കുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്‌സും കമലിന്റെ രാജ്കമല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











