»   » അജിത്തിന്റെ വില്ലനായി എത്തിയ വിവേക് ഒബ്‌റോയ് വിവേഗത്തേക്കുറിച്ച് പറയുന്നത്!!!

അജിത്തിന്റെ വില്ലനായി എത്തിയ വിവേക് ഒബ്‌റോയ് വിവേഗത്തേക്കുറിച്ച് പറയുന്നത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

കമ്പനി എന്ന രാംഗോപാല്‍ വര്‍മ്മ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വേഷമിടുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം. അജിത് നായകനാകുന്ന് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിവേക് ഒബ്‌റോയ് എത്തുന്നത്. ആദ്യമായിട്ടല്ല വിവേക് ഒബ്‌റോയ് വില്ലന്‍ വേഷം ചെയ്യുന്നത്. ക്രിഷ് ത്രിയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം വില്ലനായി എത്തുന്ന ചിത്രമാണ് വിവേഗം. 

Vivek Obreoi

കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റ് പത്തിന് തിയറ്ററിലെത്തും. വേതാളത്തിന് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം. വീരം ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വിവേഗത്തിലെ തന്റെ അനുഭവം വ്യക്തമാക്കുന്ന് വിവേക് ഒബ്‌റോയ്‌യുടെ  സോഷ്യല്‍ മീഡിയ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. അജിത്തിനും വിവേഗം ടീമിനുമൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നായിരുന്നു വിവേക് ഒബ്‌റോയ് കുറിച്ചത്. 

Ajith vivegam

120 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. റോ ഏജന്റിന്റെ വേഷത്തിലാണ് അജിത് ചിത്രത്തിലെത്തുന്നത്. റൊമാനിയ, അല്‍ബേനിയ, ബള്‍ഗേറിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരിച്ച വിവേഗം നിര്‍മിക്കുന്നത് സത്യ ജ്യോതി ഫിലിംസാണ്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനും പ്രധാന വേഷത്തിലെത്തുന്നു.

English summary
Recently, after finishing his portions for the movie, Vivek Oberoi in his social media space wrote that he had a memorable experience working with Ajith and Vivegam team. Vivegam is a spy thriller in which Ajith is rumoured to be playing the role of a RAW agent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam