നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു!

By Aswathi

തമിഴകത്ത് മിക്ക നായകന്മാര്‍ക്കൊപ്പവും നയന്‍താരയുടെ പേര് ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പ്രഭു-നയന്‍താര, ചിമ്പു-നയതാര, ആര്യ-നയന്‍താര....അതില്‍ പ്രഭുവുമായുള്ള പ്രണയം മൊട്ടിട്ടതും കരിഞ്ഞതും പെട്ടന്നായിരുന്നു. അതിനിടയില്‍ ചിമ്പുവുമായിള്ള ഗോസിപ്പ് മറന്നു. ഇപ്പോള്‍ നിലവില്‍ ആര്യയുമായാണ് ഗോസിപ്പ് നിലനില്‍ക്കുന്നത്. എന്നാല്‍ ആരാധകര്‍ മറന്ന ആ പഴയ കാമുകനുമായി നയന്‍സ് വീണ്ടും ഒന്നിക്കുന്നു.

പണ്ഡിത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ, വല്ലവന് ശേഷം ചമ്പുവും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരയെയല്ലാതെ മറ്റൊരു നടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍ അറിയിച്ചു.

Nayanthara and Simbu

അവിടെയാണ് രസം. സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ സമ്മതമാണെന്ന് പറഞ്ഞ നയന്‍സ്, നായകന്‍ ചിമ്പുവാണെന്ന് പറഞ്ഞപ്പോള്‍ വിസമ്മതിച്ചത്രെ. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് നയന്‍താരയെ കൊണ്ട് സമ്മതിപ്പിച്ചതെന്ന് പണ്ഡിത് രാജ പറഞ്ഞു.

ബോളിവുഡ് താരങ്ങളായ റണ്‍ബീറിനെയും ദീപിക പദുക്കോണിനെയും ഉദാഹരിച്ചാണ് താന്‍ നയന്‍താരയോട് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റണ്‍ബീര്‍ - ദീപിക പദുക്കോണ്‍ പ്രണയ പരാജയത്തിന് ശേഷവും ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചിത്രങ്ങള്‍ വിജയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും അത്തരത്തിലൊരു പരീക്ഷണത്തിന് ഒടുവില്‍ നയന്‍സ് സമ്മതം മൂളിയത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X