വിജയുടെ ദളപതി 63യില്‍ വില്ലനായി ജാക്കി ഷ്‌റോഫ്? സൂപ്പര്‍താര ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സര്‍ക്കാരിനു ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ദളപതി 63യിലാണ് സൂപ്പര്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ചെന്നെെയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ബോളിവുഡ് താരം ജാക്കി ഷ്‌റോഫും ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യില്‍ വിജയുടെ വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇത്തവണ ഒരു സ്പോര്‍ട്സ് ത്രില്ലറുമായിട്ടാണ് വിജയും അറ്റ്ലിയും എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരിയേറും പെരുമാര്‍ താരം കതിറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റുപോയിരുന്നു.. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ നെറ്റ്വര്‍ക്കാണ് ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications