കിടിലന്‍ മെയ്ക്ക് ഓവറുമായി സത്യരാജ്, ജാക്ക്‌സണ്‍ ഡുരെയുടെ ടീസര്‍ പുറത്ത്
കട്ടപ്പയെ വെല്ലുന്ന മെയ്ക്ക് ഓവറുമായി സത്യരാജ് ഒരിക്കല്‍ കൂടി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ എത്തുന്നു. അതിഗംഭീര ലുക്കിലാണ് ജാക്ക്‌സണ്‍ ഡുരെയ് എന്ന ചിത്രത്തില്‍ സത്യരാജ് എത്തുന്നത്
ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ബര്‍മ്മയുടെ സംവിധായകന്‍ ധരണീദരന്‍ സംവിധാനം ചെയ്യുന്ന ജാക്ക്‌സണ്‍ ഡുരെയ് എന്ന ചിത്രത്തില്‍ പ്രേതമായിട്ടാണ് സത്യരാജ് അഭിനയിക്കുന്നത്.

അടുത്തിടെ വന്നതില്‍ വെച്ച് സത്യരാജിന്റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട റോളാണ് ബാഹുബലിയിലെ കട്ടപ്പ .സത്യരാജിന്റെ ലുക്കും അഭിനയവും വളരെ അധികം പ്രത്യേകത നിറഞ്ഞതായിരുന്നു.
ജാക്ക്‌സണ്‍ ഡുരെയില്‍ സത്യരാജിന്റെ മകന്‍ സിബി രാജും ഉണ്ടെന്നത് ചിത്രത്തിന്റെ മറ്റോരു പ്രത്യേകത കൂടിയാണ്. ബിന്ദു മാധവിയാണ് ചിത്രത്തിലെ നായിക


Click it and Unblock the Notifications