»   » അഞ്ജലിയെ കുറിച്ച് ഒന്നും ചോദിക്കരുത്.. പ്ലീസ്..; കാമുകിയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്റെ അപേക്ഷ

അഞ്ജലിയെ കുറിച്ച് ഒന്നും ചോദിക്കരുത്.. പ്ലീസ്..; കാമുകിയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്റെ അപേക്ഷ

Posted By: Rohini
Subscribe to Filmibeat Malayalam

എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷം ഗോസിപ്പു കോളങ്ങളില്‍ ഇടം നേടിയ താര ജോഡികളാണ് ജയ് യും അഞ്ജലിയും. ട്വിറ്ററിലൂടെയുള്ള ഇരുവരുടെയും സല്ലാപം ആ ഗോസിപ്പിന് നന്നായി വളം വച്ചുകൊടുത്തു.. ആദ്യമൊക്കെ പ്രണയമില്ല എന്ന് പ്രതികരിച്ചിരുന്നെങ്കിലും പിന്നെപ്പിന്നെ താരങ്ങള്‍ രണ്ട് പേരും ഒന്നും മിണ്ടാതെയുമായി.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മഗിളര്‍ മട്ടും എന്ന ചിത്രത്തിന്റെ വെല്ലുവിളി സ്വീകരിച്ച് പ്രിയതമയ്ക്ക് ജയ് ദോശ ഉണ്ടാക്കിക്കൊടുത്തതോടെ ആ പ്രണയ ഗോസിപ്പ് വീണ്ടും ശക്തി പ്രാപിച്ചു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ കാമുകിയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ കൈ മലര്‍ത്തി...

അഞ്ജലിയെ കുറിച്ച്..

പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കെടുത്തതായിരുന്നു താരം... അഞ്ജലിയുമായി വീണ്ടും ഗോസിപ്പ് പരക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, .. പ്ലീസ്.. ദയവ് ചെയ്ത് അഞ്ജലിയെ കുറിച്ച് മാത്രം ഒന്നും ചോദിക്കരുത് എന്നായിരുന്നു നടന്റെ പ്രതികരണം...

കല്യാണം എപ്പോള്‍..

ഉടനെ വന്നു അടുത്ത ചോദ്യം, അപ്പോള്‍ കല്യാണം എപ്പോഴാണ്.. ? എന്റെ സിനിമാ സുഹൃത്തുക്കളായ ആര്യ, വിശാല്‍, ചിമ്പു, പ്രേംജി തുടങ്ങയവരൊക്കെ ഇപ്പോഴും സിംഗിളാണ്.. അവരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഞാനും അതേ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു ജയ് ന്റെ മറുപടി.

ആലോചിക്കുമ്പോള്‍ പേടിയാവുന്നു

ഇപ്പോള്‍ എനിക്കൊരുപാട് സ്വപ്‌നങ്ങളുണ്ട്.. അതൊക്കെ പൂര്‍ത്തിയാക്കണം... വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നു പോലുമില്ല.. പക്ഷെ ആരെങ്കിലും വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പേടിയാകുന്നു എന്നും ജയ് പറഞ്ഞു..

അപ്പോള്‍ ദോശ ചുട്ടതോ...

അപ്പോള്‍ എന്തിനാണ് മഗിളര്‍ മട്ടും ചിത്രത്തിന്റെ വെല്ലുവിളി സ്വീകരിച്ച് ദോശ ചുട്ടത് എന്നൊന്നും ജയ് യോട് ചോദിക്കാന്‍ പാടില്ല... അത് പാര്‍ട്ട് ഓഫ് ഗെയിം മാത്രമായിരുന്നിരിക്കാം... എല്ലാവരും ദോശ ചാലഞ്ച് സ്വീകരിച്ച് ഭാര്യമാര്‍ക്ക് ദോശ ചുട്ടപ്പോള്‍ അഞ്ജലിയ്ക്ക് ജയ് ദോശ ചുട്ടതും ട്വിറ്ററില്‍ അത് ഇട്ടതും വെറുതേ ഒരു ഗോസിപ്പിന് വേണ്ടി മാത്രം...?

English summary
Jai abou Anjali and Marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam