»   »  നയന്‍താര കീ 'ജയ്'

നയന്‍താര കീ 'ജയ്'

Posted By:
Subscribe to Filmibeat Malayalam
കോളിവുഡിലെ യുവതാരം ജയ്‌യ്ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിയ്ക്കുകയാണ് നയന്‍താര. തന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍സ് എന്നതാണ് ജയ്‌യുടെ ചങ്കിടിപ്പ് കൂട്ടുന്നത്.

ആര്യ, ജയ് എന്നിവരെ ന്രായകന്മാരാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നയന്‍സ് നായികയാവുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അക്ഷമനായി കാത്തിരിയ്ക്കുകയാണ് ജയ്. നയന്‍സിന്റെ വലിയ ആരാധകനാണ് താനെന്നും അവര്‍ക്കൊപ്പം അഭിനയിക്കുന്നത് ലേശം ടെന്‍ഷനുണ്ടാക്കുന്നുണ്ടെന്നും ജയ് തുറന്നു പറയുന്നു. ഹിറ്റ്‌മേക്കര്‍ ശങ്കറിന്റെ അസിസ്റ്റന്റായിരുന്ന അറ്റ്‌ലി ഒരുക്കുന്ന ചിത്രം ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിയ്ക്കുന്നത്.

ആര്യ-നയന്‍സ്-ജയ് ഒന്നിയ്ക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണെന്നൊരു അഭ്യൂഹം പരന്നിട്ടുണ്ട്. ആര്യയ്‌ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയാണ് ജയ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നതെന്നും സൂചനകളുണ്ട്.

English summary
Kollywood grapevine has it that Nayanthara is giving sleepless nights to Jai
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam