twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയ് വിജയ് യുടെ അനുജനായിരുന്നോ??

    By Aswathi
    |

    ഇളയദളപതി വിജയ് യുടെ അനുജനെന്ന് പറഞ്ഞ് വെള്ളിത്തിരയില്‍ പല നടന്മാരെയും കാണിച്ചവരുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ബയോഡാറ്റ പരിശോധിച്ചപ്പോള്‍ മനസ്സിലായത്, ഒരു സഹോദരി മാത്രമാണ് വിജയ്ക്കുള്ളത്. അവരാണെങ്കില്‍ രണ്ടാമത്തെ വയസ്സില്‍ അസുഖം വന്ന് മരിച്ചുപോവുകയും ചെയ്തത്രെ.

    വിജയ് യുടെ മുഖഛായയുള്ള രണ്ട് നടന്മാരെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ എന്ന് പറഞ്ഞിരുന്നത്. അതിലൊന്ന് 'ഭഗവതി' എന്ന ചിത്രത്തില്‍ വിജയ് യുടെ അനുജനായി വേഷമിട്ട പയ്യനെയാണ്. ഗുണ എന്ന കഥാപാത്രമായി വന്ന ആ കോളേജ് പയ്യനെ ഇന്നിപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാല്‍ അല്പം പ്രയാസമായിരിക്കും. എന്നാലും അവന്‍ പ്രേക്ഷകര്‍ക്കൊപ്പം തന്നെയുണ്ട്.

    jai-vijay

    അതെ ജയ്. പേരിലെ സാമ്യം കൊണ്ട് മാത്രമല്ല, വിജയ് ജയ്ക്ക് ജ്യേഷ്ഠസഹോദരന്‍ തന്നെ. ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് അരങ്ങേറ്റം കുറിക്കുന്നത്. ജയ് യെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയ 'സുബ്രഹ്മണ്യപുരം' നടന്റെ മൂന്നാമത്തെ ചിത്രമാണ്. പക്ഷെ അതിന് ശേഷമാണ് ജയ് ശ്രദ്ധിക്കപ്പെട്ടത്.

    വാമനന്‍, ഗോവ, എങ്കേയും എപ്പോതും, രാജറാണി, നവീന സരസ്വതി ശബദം, തിരുമണമെന്നും നിക്കാഹ്, വേട്ടൈ മന്നന്‍ അങ്ങനെ നീളുന്നു ജയ് യുടെ ഹിറ്റുകള്‍. തനിക്ക് വിജയ് യെ പോലയല്ല, തമിഴില്‍ ഇപ്പോള്‍ വിജയ് അലങ്കരിക്കുന്ന പദവി തന്നെ വേണണെന്ന് ഒരിക്കില്‍ ജയ് പറഞ്ഞിരുന്നു. ഭഗവതിയ്ക്ക് ശേഷം 'തുപ്പാക്കി' എന്ന ചിത്രത്തില്‍ മുരുകദോസ് ജയ് യെ വിജയ് യുടെ അനുജന്‍ കഥാപാത്രമായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അത് നടന്നില്ല.

    English summary
    jai's first film Bhagawathi was with Vijay. In Bhagawathi he was the brother of Vijay's character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X