സൗന്ദര്യക്കൊപ്പമുള്ള സീനുകൾ ബുദ്ധിമുട്ടായിരുന്നു; ഞാൻ വരുമ്പോൾ രേവതി സൂപ്പർസ്റ്റാറാണ്; രമ്യ കൃഷ്ണൻ

തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ സ്റ്റാർ രജിനികാന്തിനെ വെല്ലുന്ന പ്രകടനം കാഴ്ച വെച്ച നടിയാണ് രമ്യ കൃഷ്ണൻ. പടയപ്പ എന്ന സിനിമയിൽ രമ്യ കൃഷ്ണൻ ചെയ്ത നീലാംബരി എന്ന കഥാപാത്രം ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു. ഇത്രയും മാസ് ആയ ഒരു നെ​ഗറ്റീവ് വേഷം തെന്നിന്ത്യയിൽ മറ്റേതെങ്കിലും നടിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഏവരെയും അമ്പരപ്പിച്ച പ്രകടനമാണ് രമ്യ കൃഷ്ണൻ കാഴ്ച വെച്ചത്. ഇന്നും ഈ സിനിമയിലൂടെ നടി ഓർക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

വർഷങ്ങൾക്കിപ്പുറമാണ് സമാന തരം​ഗം സൃഷ്ടിച്ച ഒരു കഥാപാത്രം രമ്യക്ക് ലഭിച്ചത്. ബാഹുബലി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. മാസ് വേഷങ്ങളിൽ തന്നെ വെല്ലാൻ പറ്റുന്നൊരു നടി ഇല്ലെന്ന് രമ്യ വീണ്ടും തെളിയിച്ചു. 80 കളിലെ മിക്ക നായിക നടിമാർക്കും ഇന്ന് പഴയ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും രമ്യ കൃഷ്ണന് ഇന്നും ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നു. ജയ്ലർ ആണ് രമ്യ കൃഷ്ണന്റെ പുതിയ സിനിമ. രജിനികാന്തിനൊപ്പം രമ്യ വീണ്ടും അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

Ramya Krishnan

വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കെടുക്കുകയാണ് രമ്യ കൃഷ്ണൻ ഇപ്പോൾ. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വിജയ പരാജയങ്ങൾ ഒരുപോലെ തന്റെ കരിയറിന് വന്നിട്ടുണ്ടെന്ന് രമ്യ പറയുന്നു. എൺപതുകളിൽ മുൻനിര നായിക നടിയായി മാറാൻ ആ​ഗ്രഹിച്ചിരുന്നെങ്കിലും പലപ്പോഴും തനിക്ക് പരാജയങ്ങൾ നേരിടേണ്ടി വന്നെന്ന് രമ്യ തുറന്ന് പറഞ്ഞു.

ആദ്യ കാലത്ത് ചെയ്ത സിനിമകളിൽ പലതും പരാജയപ്പെട്ടു. അതിനാൽ തന്നെ വരുന്ന അവസരങ്ങൾക്ക് നോ പറയാൻ പറ്റില്ലായിരുന്നു. പടയപ്പയിൽ വില്ലൻ വേഷം ചെയ്യാൻ പറ്റില്ലെന്ന് പറയാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. രജിനികാന്തിനൊപ്പം ഒരു സിനിമ അപ്പോൾ ആവശ്യമായിരുന്നു. ഭാ​ഗ്യത്തിന് ആ തീരുമാനങ്ങൾ ശരിയായി.

Ramya Krishnan

പടയപ്പ ചെയ്യുമ്പോൾ ഞാൻ വിഷമിച്ചു. സൗന്ദര്യയുടെ മുഖത്ത് കാൽ വെക്കുന്ന സീനൊക്കെയുണ്ട്. ആ സീനുകൾ തനിക്ക് ബുദ്ധിമുട്ടായി തോന്നി. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണം മികച്ചതായിരുന്നെന്നും രമ്യ കൃഷ്ണൻ ഓർത്തു.

ഞാൻ കരിയർ തുടങ്ങുമ്പോൾ രേവതി ഒരു സൂപ്പർതാരമാണ്. മികച്ച സിനിമകൾ ചെയ്യുന്നു, നല്ല മാർക്കറ്റുണ്ട്. നദിയ, സുഹാസിനി തുടങ്ങിയ നടിമാരെല്ലാം അവരുടെ കരിയറിന്റെ മികച്ച സമയത്തായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് സ്ട്ര​ഗിൾ ഉണ്ടായിരുന്നു. തമിഴിൽ ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് തെലുങ്കിലേക്ക് പോയത്. മാത്രവുമല്ല ഞാനന്ന് നല്ല പെർഫോമറും അല്ലായിരുന്നെന്നും രമ്യ കൃഷ്ണൻ തുറന്ന് പറഞ്ഞു.

ബാഹുബലി ഇത്ര വലിയ ഹിറ്റാകുമെന്ന് ഞാൻ കരുതിയില്ല. രാജമൗലിക്ക് ഒഴിച്ച് ആരും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മകനന്ന് ആറ് വയസ്സാണ്. ആദ്യം സിനിമ വേണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് ഈ സമയത്ത് മാത്രമേ വർക്ക് ചെയ്യൂ, പത്ത് ദിവസത്തിന് മേൽ ഔട്ട് ഡോർ ഷൂട്ട് പറ്റില്ല എന്നൊക്കെ പറഞ്ഞാണ് പോയത്.

സിനിമ കണ്ടപ്പോൾ ഇത്രയും വലിയ സിനിമയ്ക്കാണോ ഈ നിബന്ധനകൾ താൻ വെച്ചതെന്ന് തോന്നിയെന്ന് രമ്യ കൃഷ്ണൻ തുറന്ന് പറഞ്ഞു. രാജ മാത എന്ന കഥാപാത്രത്തെയാണ് ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്. പുതിയ ചിത്രം ജയ്ലറിൽ സുപ്രധാന കഥാപാത്രമാണ് രമ്യക്ക് ലഭിച്ചത്.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X