താരപുത്രിമാര്‍ തമ്മില്‍ സ്‌നേഹത്തിലാണ്, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് സഹോദരിയോട് ജാന്‍വി

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാലോകത്തെ ഏറെ സങ്കടത്തിലാക്കിയിരുന്നു. ശ്രീദേവിയുടെ വിയോഗത്തിന് പിന്നാലെ രണ്ട് പെണ്‍മക്കളും അമ്മയുടെ പാതപിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ സിനിമ തിയറ്ററുകളിലേക്ക് എത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇളയമകളും സിനിമാ തിരക്കിലാണ്.

 jhanvi-khushi

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ശ്രീദേവിയുടെ ഇളയപുത്രി ഖുഷി കപൂറിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ചേച്ചി ജാന്‍വി കപൂര്‍. ഖുഷിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് 'നിന്നെ കുറിച്ച് അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈന്‍' ജന്മദിനാശംസകള്‍ എന്നുമായിരുന്നു ജാന്‍വി പോസ്റ്റ് ചെയ്തത്. ഇതുവരെ ആരും പുറത്ത് വിടാത്ത താരപുത്രിമാരുടെ അപൂര്‍വ ചിത്രങ്ങള്‍ മാത്രമല്ല ഖുഷിയ്‌ക്കൊപ്പമുള്ള നിരവധി വീഡിയോസും ജാന്‍വി പങ്കുവെച്ചിരിക്കുകയാണ്.

പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഖുഷിയപ്പോള്‍. പിന്നാലെ സിനിമയിലേക്ക് തന്നെ എത്തുകയാണ് ഖുഷി. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും കോഴ്സ് പഠിച്ചിരുന്നു. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും ഖുഷി അഭിനയ രംഗത്തേക്ക് എത്തുന്നത്. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കരണ്‍ ജോഹറോ ഖുഷിയോ തയ്യാറായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X