ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്തെന്ന് നയൻതാര, നടിയെ തിരുത്തി അൽഫോൺസ് പുത്രൻ!

ഇരട്ട കുഞ്ഞുങ്ങൾ പിറന്നതോടെ നയൻതാര തന്റെ സമയം ഏറെയും അവർക്കൊപ്പമാണ് ചിലവഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് സറോ​ഗസിയിലൂടെ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഉയിർ, ഉലക് എന്നിങ്ങനെ രണ്ടുമക്കൾ പിറന്നത്. ഒരു വയസ് പൂർത്തിയായപ്പോഴാണ് മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കിട്ട് തുടങ്ങിയത്. നയൻതാരയും സോഷ്യൽമീഡിയയിൽ സജീവമായതോടെ മക്കളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കിടാൻ തുടങ്ങി.

നേരത്തെ വിഘ്നേഷ് ശിവൻ മാത്രമായിരുന്നു ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങൾ പങ്കിട്ടിരുന്നത്. അന്നപൂരണിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നയൻതാരയുടെ സിനിമ. മക്കളുടെ ഓരോ വളർച്ചയുടെ നിമിഷങ്ങളും ആസ്വദിക്കുന്ന നയൻതാര കഴിഞ്ഞ ദിവസം പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

 Nayanthara

മക്കളിൽ ഒരാളെ തോളിൽ എടുത്ത് ഉറക്കാൻ ശ്രമിക്കുന്ന നയൻതാരയാണ് ചിത്രത്തിലുള്ളത്. നൈറ്റ് ഡ്രെസിൽ സിംപിൾ ലുക്കിലാണ് നയൻതാര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയ്ക്ക് നയൻതാര ഒരു മനോ​ഹരമായ ക്യാപ്ഷനും നൽകിയിരുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്ത് എന്നാണ് നയൻതാര തലക്കെട്ട് നൽകിയത്.

ഇതോടെ കമന്റുകൾ നിരവധി ഫോട്ടോയ്ക്ക് ലഭിക്കാൻ തുടങ്ങി. രത്തമാരെ എന്ന സോങ് ഉപയോ​ഗിക്കാതിരുന്നതിന് നന്ദി പറഞ്ഞുള്ളതായിരുന്നു ഏറെയും കമന്റുകൾ. വിഘ്നേഷ് ശിവൻ മക്കളുടെ ഏത് ഫോട്ടോ ഷെയർ ചെയ്യുമ്പോഴും രത്തമാരെ എന്ന പാട്ടാണ് ഉപയോ​ഗിക്കാറുള്ളത്. അതുകൊണ്ടാണ് അത്തരം കമന്റുകൾ നയൻതാരയ്ക്ക് ലഭിച്ചത്.

മറ്റ് ചിലർ നയൻതാരയുടെ മക്കളുമായുള്ള ബോണ്ടിങിനെ പുകഴ്ത്തിയാണ് കമന്റ് കുറിച്ചത്. പ്രേമം അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധനേടിയ സംവിധായകൻ അൽഫോൺസ് പുത്രൻ ഇട്ട കമന്റാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഒരു കുഞ്ഞിന്റെ മുഖത്ത് എന്ന് നയൻതാര കുറിച്ചപ്പോൾ അതിനെ തിരുത്തുകയാണ് അൽഫോൺസ് പുത്രൻ ചെയ്തത്.

'മാഡം രണ്ട് മുഖത്തും', എന്നായിരുന്നു അൽഫോൺസ് കുറിച്ചത്. ഒരു കുഞ്ഞിന്റെ മുഖത്ത് മാത്രമല്ല രണ്ട് കുഞ്ഞുങ്ങളുടെ മുഖത്തും ദൈവകമായ അനുഗ്രഹമാണ് ഉണ്ടാവുന്നത് എന്നാണ് ആ കമന്റിലൂടെ അൽഫോൺസ് പുത്രൻ ഉദ്ദേശിച്ചത്. ഇതോടെ അൽഫോൺസിന്റെ അഭിപ്രായം ശരിയാണെന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്ത് ചിലരെത്തി.

Nayanthara

മറ്റ് ചിലർ ഈ അവസരം പാട്ട് സിനിമയുടെ അപ്ഡേറ്റ് തരുമോയെന്ന് അൽഫോൺസിനോട് ചോദിക്കാനാണ് ഉപയോ​ഗിച്ചത്. കുറച്ച് നാളുകൾക്ക് മുമ്പാണ് അൽഫോൺസ് പാട്ട് സിനിമ പ്രഖ്യാപിച്ചത്. പക്ഷെ പിന്നീട് അതേ കുറിച്ച് യാതൊരു അപ്ഡേഷനും ഉണ്ടായില്ല. മാത്രമല്ല ​ഗോൾഡിന് ശേഷം സംവിധാനത്തിൽ നിന്നും അൽഫോൺസ് വിട്ടുനിൽക്കുകയാണ്. പൃഥ്വിരാജ് നായകനായ ​ഗോൾഡിൽ നയൻതാരയായിരുന്നു നായിക.

പക്ഷെ സിനിമ കാര്യമായ പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ചവെച്ചില്ല.​ ഗോൾഡ് സിനിമയെ തോല്‍പ്പിക്കാന്‍ സിനിമയ്ക്കുള്ളില്‍ തന്നെയുള്ളവര്‍ ശ്രമിച്ചെന്ന് അടുത്തിടെ അല്‍ഫോണ്‍സ് ആരോപിച്ചതും ചർച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X