പിൻ കഴുത്തിൽ മൂന്ന് സിമ്പലുകൾ..., ലേഡി സൂപ്പർസ്റ്റാർ ഒളിപ്പിച്ച് വെച്ച ആ ടാറ്റു ഇതാണ്, നയൻതാരയുടെ ഫോട്ടോ!

തന്റെ ആദ്യത്തെ ബോളിവുഡ് അരങ്ങേറ്റ സിനിമ ജവാൻ റിലീസിന് തയ്യാറെടുക്കുന്നതിന്റെ ത്രില്ലിലാണ് ലേ‍ഡി സൂപ്പർ‌സ്റ്റാർ നയൻതാര. വിഘ്നേഷ് ശിവനുമായി പ്രണയത്തിലായ ശേഷം നയൻതാരയുടെ ജീവിതത്തിൽ വിജയങ്ങളുടെ ഘോഷയാത്രയാണ്.

ആ​ഗ്രഹിച്ചതുപോലെ ഒരു ഭർത്താവിനെയും രണ്ട് ഓമന കുഞ്ഞുങ്ങളെയും സക്സസ് ഫുള്ളായ കരിയറും നേടിയതോടെ പൂർണയായി എന്ന രീതിയിലാണ് നയൻതാര ഓരോ നിമിഷവും ജീവിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള നയൻതാരയുടെ അഭിമുഖങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാണ്. പലപ്പോഴും താരം തന്നെ തനിക്ക് ലഭിച്ച ജീവിതത്തിൽ നൂറ് ശതമാനം താൻ‌ സന്തോഷവതിയാണെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽമീഡിയയുടെ ലോകത്തേക്ക് നയൻസും എത്തിയത്. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സോഷ്യൽമീഡിയയിൽ‌ സജീവമായി നിൽക്കുമ്പോൾ നയൻതാര പക്ഷെ ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഭർത്താവ് വിഘ്നേഷ് ശിവനായിരുന്നു നയൻതാരയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത്.

Nayanthara

ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങി വളരെ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിലാണ് ഒരു മില്യണിലധികം ഫോളോവേഴ്സിനെ താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ജവാന്റെ റിലീസിന് മുന്നോടിയായി നയൻതാര അവധി ആഘോഷിക്കാൻ പോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കിട്ട സ്റ്റോറിയാണ് ​കാരണം. കടലിനോടുള്ള ചേർന്നുള്ള പടികൾ ഇറങ്ങിപോകുന്ന നയൻതാരയാണ് ഫോട്ടോയിലുള്ളത്. പ്രിന്റഡ് പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രത്തിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ വൈറലായതോടെ ചർച്ചയായത് താരത്തിന്റെ പിൻകഴുത്തിലെ ടാറ്റുവാണ്. പൊതുവെ ടാറ്റുവിനോട് അതിയായ പ്രിയമുള്ളയാളാണ് നയൻസ്.

എന്നിരുന്നാലും താരം തന്റെ പിൻകഴുത്തിലെ ടാറ്റു വളരെ വിരളമായി മാത്രമാണ് പുറത്ത് കാണിക്കാറുള്ളത്. പൊതുവെ താരം അത് തലമുടി വെച്ച് മറച്ച് പിടിക്കാറുണ്ട്. നിരനിരയായി മൂന്ന് ചിഹ്നങ്ങൾ അടങ്ങുന്നതാണ് നയൻസിന്റെ പിൻകഴുത്തിലെ ടാറ്റു. വളരെ വ്യത്യസ്തമായ ടാറ്റു ആരാധകരുടെ മനം കവർന്നു. എന്നാൽ ആ ടാറ്റുവിന്റെ അർത്ഥം എന്താണെന്നത് വ്യക്തമല്ല.

നയൻതാരയുടെ കയ്യിലെ ടാറ്റു എല്ലാവർക്കും സുപരിചിതമാണ്. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലും തലക്കെട്ടുകളിലും നിറഞ്ഞു നിന്ന കാര്യമാണ് താരത്തിന്റെ ഇടത്തെ കയ്യിലെ പ്രഭു എന്ന ടാറ്റു. നടൻ പ്രഭുദേവയുമായുള്ള പ്രണയം കൊടുമ്പിരി കൊണ്ട് നിന്ന നാളുകളിൽ നയൻസ് ആ പ്രണയതിന്റെ ഓർമ്മക്കായിട്ടാണ് ആ ടാറ്റു ചെയ്തത്.

Nayanthara

പിന്നീട് ഇരുവരും വഴിപിരിഞ്ഞപ്പോൾ ടാറ്റു മാത്രം ശേഷിച്ചു. മുമ്പൊരിക്കൽ നയൻതാരയോട് ആ ടാറ്റു മായ്ക്കാൻ ഉദ്ദേശമുണ്ടോയെന്ന് ചോദിച്ചപ്പോൾ അതിപ്പോഴും അതേ സ്ഥാനത്ത് തന്നെ ഉണ്ട്. അത് നിലനിർത്താനാണ് പ്ലാൻ എന്നായിരുന്നു നയൻസിന്റെ മറുപടി. പ്രഭുവിന്റെ 'പി' ഇം​ഗ്ലീഷിലും ബാക്കി തമിഴിലും കൊത്തിയ നിലയിലായിരുന്നു ടാറ്റു ചെയ്തിരുന്നത്.

കുറേക്കാലം നീളമുള്ള കയ്യുള്ള വസ്ത്രം ധരിച്ച് നയൻതാര ആ ടാറ്റു ശ്രദ്ധിക്കപ്പെടുന്നത് ഒഴിവാക്കിയിരുന്നു. പിന്നീട് താരം അതിന് ചെറിയ മാറ്റങ്ങൾ വരുത്തി. പ്രഭുവിനെ തുടച്ചുനീക്കാതെ 'പി' നിലനിർത്തി ടാറ്റുവിലെ എഴുത്തിനെ പോസിറ്റിവിറ്റി എന്നാക്കി മാറ്റി നയൻസ്. സറോ​ഗസിയിലൂടെയാണ് നയൻതാര ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

ഉയിർ, ഉലകം എന്ന് പേരിട്ടിരിക്കുന്ന മക്കളെ ക്യാമറ കണ്ണുകളിൽ നിന്നും മറച്ച് പിടിച്ചിരുന്ന നയൻസും വിഘ്നേഷും കഴിഞ്ഞ ദിവസമാണ് മക്കൾക്കൊപ്പമുള്ള വീഡിയോ പുറത്തുവിട്ടത്. മക്കളായ ഉലകത്തിനെയും ഉയിരിനെയും ഇരുകയ്യുകളിലുമായി എടുത്ത് കൂളിങ് ഗ്ലാസ്സും അണിഞ്ഞ് മാസ് ലുക്കിൽ നടന്നുവരുന്ന തലൈവിയുടെ വീഡിയോ വൈറലായിരുന്നു. അതേസമയം അറ്റ്‍ലിയാണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഷാരൂഖിനും നയൻതാരയ്ക്കുമൊപ്പം വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X