സുഹൃത്തുക്കൾ തമാശയായെടുത്തു; പക്ഷെ പ്രിയ അന്ന് അറ്റ്ലിയെ വിളിച്ചു; സംവിധായകന്റെ പ്രണയം

ഇന്ത്യൻ സിനിമയിൽ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്ലി ബി ടൗണിലെ പ്രമുഖർക്കിടയിൽ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രം​ഗത്ത് നിന്നും വന്ന അറ്റ്ലി ഷാരൂഖിനെ വെച്ച് ജവാൻ എന്ന സിനിമ ചെയ്ത് വൻ ഹിറ്റടിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ചിത്രം ആ​ഗോള തലത്തിൽ 700 കോടി രൂപയ്ക്ക് മുകളിലാണ് കലക്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 439 കോടി രൂപയും.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിൽ ജവാനും ഇടം പിടിച്ചു. തൊട്ടതെല്ലാം ഹിറ്റാക്കുന്ന അറ്റ്ലിക്ക് കരിയറിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നവരിൽ ഒരാൾ ഭാര്യ പ്രിയയാണ്. സിനിമാ ലോകത്തെ അടുത്തറിയുന്ന പ്രിയ ഒരു കാലത്ത് നടിയാകാനാ​ഗ്രഹിച്ചതാണ്. ഇന്ന് അറ്റ്ലിയുടെ ഭാര്യയായി കഴിയുകയാണെങ്കിലും സിനിമകളെ പ്രിയ മറന്നിട്ടില്ല. അറ്റ്ലിയുടെ പല സിനിമകളിലും പ്രണയത്തിന് വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും സംവിധായകന്റെ സ്വന്തം ജീവിതവുമായി ഈ പ്രണയ രം​ഗങ്ങൾക്ക് ബന്ധവും ഉണ്ടാകാറുണ്ട്.

Atlee And Wife Priya

2013 ൽ പുറത്തിറങ്ങിയ രാജാ റാണി എന്ന ചിത്രത്തിൽ നസ്രിയയുടെ കഥാപാത്രം നായകനായ ആര്യയെ ആദ്യം ബ്രദർ എന്നാണ് വിളിക്കുന്നത്. പിന്നീടിവർ പ്രണയത്തിലായി. സമാനമായി അറ്റ്ലിയെ പ്രിയ ആദ്യം ബ്രദർ എന്നാണ് വിളിച്ചിരുന്നത്. അറ്റ്ലി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരുടെയും കരിയറിന്റെ തുടക്ക കാലം ആയിരുന്നു അത്. ഒരേ സുഹൃദ് വലയങ്ങളിൽ പെട്ട പ്രിയയും അറ്റിലിയും കൂടുതൽ അടുത്തു.

പ്രിയയോട് അറ്റ്ലിക്ക് പ്രത്യേക സ്നേഹമുള്ള സംവിധായകന്റെ സുഹൃത്തായ നടൻ ശിവകാർത്തികേയനുൾപ്പെടെ അറിയാമായിരുന്നു. എന്നാൽ പ്രിയ ഒന്നും അറിഞ്ഞില്ല. ഒരിക്കൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചക്കിടെ തന്റെ വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടെന്ന കാര്യം പ്രിയ പറഞ്ഞു. എന്തുകൊണ്ട് എന്റെ ജാതകം അവരെ കാണിച്ച് കൂടെന്ന് അറ്റ്ലി ഉടനെ ചോദിച്ചു. അന്ന് സുഹൃത്തുക്കൾ ഇക്കാര്യം തമാശയായി എടുത്തെങ്കിലും പ്രിയയുടെ മനസ്സിൽ ഇക്കാര്യം കിടന്നു.

Atlee And Wife Priya

അന്ന് രാത്രി അറ്റ്ലിയെ ഫോണിൽ വിളിച്ച് നീ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. എനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞത്, നിനക്ക് താൽപര്യമുണ്ടെങ്കിൽ വീട്ടിൽ‌ വന്ന് സംസാരിക്കാമെന്ന് അറ്റ്ലി മറുപടി നൽകി. ഇതോടെ പ്രിയയും ഇതേക്കുറിച്ച് ആലോചിച്ചു. വീട്ടുകാരോട് പറഞ്ഞപ്പോൾ‌ അവർക്കും സമ്മതം. അങ്ങനെയാണ് അറ്റ്ലിയും പ്രിയയും ഒന്നിക്കുന്നത്. 2014 ലാണ് വിവാഹം നടന്നത്. കഴിഞ്ഞ ജനുവരി മാസത്തിൽ ദമ്പതികൾക്ക് ഒരു ആൺ കുഞ്ഞും പിറന്നു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് പ്രിയ.

കരിയറിലും ജീവിതത്തിലും അറ്റ്ലിയുടെ ഏറ്റവും നല്ല കാലഘട്ടമാണിതെന്ന് ഏവരും പറയുന്നു. ജവാന്റെ വിജയത്തിന് ശേഷം അറ്റ്ലി ചിത്രത്തിൽ നായകനാകാൻ ബോളിവുഡിലെ പ്രമുഖ താരങ്ങൾ താൽപര്യപ്പെടുന്നുണ്ട്. അറ്റ്ലിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ജവാൻ ആഘോഷിക്കപ്പെടുന്നതിനൊപ്പം ചില വിമർശനങ്ങളും വരുന്നുണ്ട്.

ജവാനിലെ രം​ഗങ്ങൾക്ക് അറ്റ്ലിയുടെ തന്നെ ചില സിനിമകളുമായി സാമ്യമുണ്ടെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് സംവിധായകൻ പ്രതികരിച്ചിട്ടില്ല. നേരത്തെയും സമാന വിമർശനം അറ്റ്ലിയുടെ സിനിമകൾക്ക് നേരെ വന്നിട്ടുണ്ട്. അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ വരുൺ ധവാനും കീർത്തി സുരേഷുമാണ് പ്രധാന വേഷം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

More from Filmibeat

Read more about: atlee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X